തിരുവനന്തപുരം: വാഗ്ദാനം ചെയ്ത ജോലി ലഭിക്കാത്തതിൽ കടുത്ത പ്രതിഷേധമറിയിച്ച് കായികതാരങ്ങൾ സെക്രട്ടേറിയറ്റിന് മുന്നിൽ തല മുണ്ഡനം ചെയ്തു. പുരുഷതാരങ്ങളായ അഭിജിത്ത്, അഖിൽ, എൽദോ സണ്ണി, ചിക്കോ, വർഗ്ഗീസ്, ശരൺ എന്നിവരാണ് ജോലി ലഭിക്കാത്ത 54 കായികതാരങ്ങളെ പ്രതിനിധീകരിച്ച് ഇന്നലെ തല മുണ്ഡനം ചെയ്തത്. കഴിഞ്ഞ എട്ട് ദിവസമായി ഇവർ അനിശ്ചിതകാലസമരത്തിലാണ്. കായികതാരങ്ങളും കായികമന്ത്രി വി.അബ്ദുറഹ്മാനുമായി ഇന്നലെ ചർച്ച നടക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അറിയിപ്പ് ലഭിക്കാത്ത സാഹചര്യത്തിൽ ഇവർ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. ചർച്ച നടത്തുന്ന കാര്യം ആലോചിക്കാമെന്ന മറുപടിയാണ് ലഭിച്ചതെന്ന് കായികതാരങ്ങൾ പറഞ്ഞു. നിയമനം നൽകാനുള്ള തീരുമാനമായെങ്കിലും മാസങ്ങളായി ഫയൽ ധനവകുപ്പിൽ കുരുങ്ങിക്കിടക്കുകയാണെന്നും ഇവർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |