ആദ്യ ദിനം ഇംഗ്ളണ്ട് 147 റൺസിൽ ആൾഒൗട്ട്,ക്യാപ്ടനായുള്ള അരങ്ങേറ്റ മത്സരത്തിൽ പാറ്റ് കമ്മിൻസിന് അഞ്ചുവിക്കറ്റ്
ബ്രിസ്ബേൻ : ആസ്ട്രേലിയൻ ക്യാപ്ടനായുള്ള അരങ്ങേറ്റ മത്സരത്തിൽത്തന്നെ അഞ്ചുവിക്കറ്റ് വീഴ്ത്തിയ പേസർ പാറ്റ് കമ്മിൻസിന്റെ മികവിൽ ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ആസ്ട്രേലിയ ഇംഗ്ളണ്ട് ബാറ്റിംഗ് നിരയെ തകർത്തു. ബ്രിസ്ബേനിൽ മഴയും ചേർന്ന് കളിച്ച ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനം ടോസ് നേടിയിറങ്ങിയ ഇംഗ്ളണ്ടിനെ വെറും 147 റൺസിൽ ആൾഒൗട്ടാക്കുകയായിരുന്നു ആതിഥേയർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |