ന്യൂഡൽഹി:ഗംഗാനദിയും കാശി വിശ്വനാഥ ക്ഷേത്രവും ബന്ധിപ്പിക്കുന്ന ഇടനാഴിയുടെ ഒന്നാം ഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 1 മണിക്ക് വിശ്വനാഥ ക്ഷേത്രം സന്ദർശിച്ച് പ്രാർത്ഥന നടത്തും. വൈകുന്നേരം 6 മണിക്ക് ഗംഗാ ആരതി ദർശനവും നടത്തും.
പാതയുടെ ഒന്നാം ഘട്ടം 339 കോടി രൂപ ചിലവഴിച്ചാണ് പൂർത്തിയാക്കിയത്. 2019 മാർച്ച് 8 ന് തുടങ്ങിയ പദ്ധതിയിൽ വികലാംഗർക്കും പ്രായമുള്ളവർക്കും യാത്ര ചെയ്യാൻ കഴിയുന്ന റാമ്പുകളും എസ്കലേറ്ററുകളും ഒരുക്കിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി 23 പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു. 40 ലധികം പഴയ ക്ഷേത്രങ്ങൾ കണ്ടെത്തി പുനർനിർമ്മിച്ചു. 1400 കട ഉടമകളെ ഒരു വ്യവഹാരവുമില്ലാതെ പുനരധിവസിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |