നിലമ്പൂർ : മോശമായി പെരുമാറിയെന്ന വിദ്യാർത്ഥിനികളുടെ പരാതിയിൽ അദ്ധ്യാപകനെതിരെ പോക്സോ നിയമ പ്രകാരം കേസ്. എടക്കര സി.പി.എം ഏരിയ കമ്മിറ്റിയംഗവും സഹകരണ കോളേജ് അദ്ധ്യാപകനും സെക്രട്ടറിയുമായ എം.സുകുമാരനെതിരെയാണ് പരാതി. എട്ടിന് 17 വയസ്സുള്ള നാല് വിദ്യാർത്ഥിനികളുടെ പരാതിയിലാണ് നിലമ്പൂർ പൊലീസ് കേസെടുത്തത്. രണ്ട് കേസുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മജിസ്ട്രേറ്റ് മുൻപാകെ വിദ്യാർത്ഥിനികളുടെ രഹസ്യമൊഴി രേഖപ്പെടുത്തി. പരാതിയിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് നിലമ്പൂർ പൊലീസ് ഇൻസ്പെക്ടർ ടി.എസ്.ബിനു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |