SignIn
Kerala Kaumudi Online
Thursday, 05 September 2024 7.59 PM IST

സ്‌കൂൾ ഹോസ്റ്റലിൽ കയറി പെൺകുട്ടികളെ പീഡിപ്പിച്ചു; പ്രധാനാദ്ധ്യാപികയുടെ മകൻ അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
samson-daniel

തിരുച്ചിറപ്പള്ളി: സ്‌കൂൾ ഹോസ്റ്റലിൽ വച്ച് പെൺകുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ ഡോക്‌ടർ പിടിയിൽ. സർക്കാർ എയിഡഡ് സ്‌കൂളിന്റെ ഹോസ്റ്റലിലാണ് 31കാരനായ ഡോക്‌ടർ സാംസൺ ഡാനിയൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡനത്തിന് ഇരയാക്കിയത്. പ്രതിയുടെ അമ്മ ഇതേ സ്‌കൂളിലെ പ്രധാനാദ്ധ്യാപികയാണ്.

സംഭവത്തിൽ തമിഴ്‌നാട് തിരുച്ചിറപ്പള്ളി ഫോർട്ട് ഓൾ വനിതാ പൊലീസാണ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്‌തത്. കുറ്റകൃത്യങ്ങൾ മറച്ചുവയ്‌ക്കാൻ സഹായിച്ചെന്നാരോപിച്ച് പ്രതിയുടെ അമ്മയായ ഗ്രേസ് സഗായറാണിയെയും (54) പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഇവരെ മൂന്ന് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

പീഡനത്തിനിരയായ പെൺകുട്ടികളിലൊരാൾ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ചറിയിച്ചതിനെ തുടർന്നാണ് വിവരം പുറംലോകം അറിയുന്നത്. തുടർന്ന് ജില്ലാ ശിശുക്ഷേമ സമിതി ഓഫീസറും മറ്റ് ഉദ്യോഗസ്ഥരും ചേ‌ർന്ന് പെൺകുട്ടികളുമായി സംസാരിച്ചു. ഇതോടെ പ്രതിയായ ഡോക്‌ടർ മാസങ്ങളായി കുട്ടികളെ പീഡിപ്പിച്ചിരുന്നതായി വ്യക്തമാക്കുകയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, SEXUAL HARRASMENT, POCSO, ARREST, ACCUSED, SAMSON DANIEL, TRICHY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.