തിരുവനന്തപുരം: കേപ്പിന്റെ കീഴിലുള്ള മുട്ടത്തറ (ഫോൺ : 9496814485), പെരുമൺ (9447013719), പത്തനാപുരം (9961474288), പുന്നപ്ര (9961466328), ആറന്മുള (9447290841), കിടങ്ങൂർ (9188255056), വടകര (9846700144), തലശ്ശേരി (9446654587), തൃക്കരിപ്പൂർ (9847690280) എൻജിനിയറിംഗ് കോളേജുകളിൽ ഒഴിവുള്ള ബി.ടെക് മെരിറ്റ്/ മാനേജ്മെന്റ്/ എൻ.ആർ.ഐ സീറ്റുകളിൽ ലാറ്ററൽ എൻട്രിയിൽ സ്പോട്ട് അഡ്മിഷൻ 15ന് നടത്തും. അസൽ രേഖകൾ സഹിതം കോളേജിൽ നേരിട്ട് ഹാജരായി പ്രവേശനം നേടണം.
ബി.ടെക് സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം: തിരുവനന്തപുരം കോളേജ് ഒഫ് എൻജിനീയറിംഗിൽ ബി.ടെക് ലാറ്ററൽ എൻട്രിയിലെ ഒരു ഒഴിവിൽ (ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ) 16ന് കോളേജിൽ സ്പോട്ട് അഡ്മിഷൻ നടത്തും. വിദ്യാർത്ഥികൾ 16ന് ഉച്ചയ്ക്ക് 1ന് കോളേജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.cet.ac.in.
കമ്പ്യൂട്ടർ കോഴ്സ്: ഭിന്നശേഷിക്കാർക്ക്
അപേക്ഷിക്കാം
തിരുവനന്തപുരം: എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ പൂജപ്പുര സെന്റർ ഒഫ് എക്സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ കംപ്യൂട്ടർ കോഴ്സുകളിലേക്ക് ഭിന്നശേഷിയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ളാസാണ് യോഗ്യത. ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ, എം.എസ് ഓഫീസ് ആൻഡ് ഇന്റർനെറ്റ്, വെബ് ഡിസൈനിംഗ്, ഡി.ടി.പി, എംപ്ലോയ്മെന്റ് കോച്ചിംഗ് പ്രോഗ്രാം എന്നിവയാണ് കോഴ്സുകൾ. അപേക്ഷ നേരിട്ടും വെബ്സൈറ്റിലും ലഭിക്കും. 20നകം പൂരിപ്പിച്ച് നൽകണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2345627, 8289827857, 9539058139.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |