തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. പ്രാവച്ചമ്പലം കോൺവെന്റ് റോഡ് പുളിമൂട്ടുകോണം ശ്രീജ ഭവനിൽ ശ്രീജിത്തിനെയാണ് (21) നേമം പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ചയാണ് പെൺകുട്ടിയ്ക്ക് നേരെ അതിക്രമം നടന്നത്. സംഭവത്തിന് ശേഷം ഒളിവിൽപോയ പ്രതിയെ നേമം എസ്.എച്ച്.ഒ രഗീഷ് കുമാർ, എസ്.ഐമാരായ വിപിൻ, പ്രസാദ്, സാബു, സി.പി.ഒ സാജൻ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |