തിരുവനന്തപുരം: ഹയർസെക്കൻഡറി സ്കൂളുകളിലെ ഇംഗ്ലീഷ് അദ്ധ്യാപക തസ്തികകൾ വെട്ടിക്കുറയ്ക്കുന്നതിനെതിരെ സെക്രട്ടേറിയറ്റിന് മുമ്പിൽ റാങ്ക് ലിസ്റ്റിലുള്ളവരുടെ കണ്ണ് മൂടിക്കെട്ടി സമരം. എച്ച്.എസ്.എസ്.ടി ഇംഗ്ലീഷ് (ജൂനിയർ) റാങ്ക് പട്ടികയിലെ ഉദ്യോഗാർത്ഥികളാണ് ഇന്നലെ വ്യത്യസ്ത രീതിയിൽ പ്രതിഷേധിച്ചത്. 1491 പേരുടെ റാങ്ക്ലിസ്റ്രിൽ നിന്ന് ഇതുവരെ 109 പേർക്കാണ് നിയമനം ലഭിച്ചത്. ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ 10 മാസം മാത്രമാണുള്ളതെന്നും നിയമനം വേഗത്തിലാക്കണമെന്നും മുഴുവൻ ഒഴിവുകളിലേക്കും നിയമനം നടത്തണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. വയനാട് സ്വദേശി നിഖിൽ, ഭരത് (തിരുവനന്തപുരം), ലിറ്റ്ന (മലപ്പുറം), നിമ്മി (കോഴിക്കോട്), സാബിറ (തൃശൂർ), ജോബി, ശ്രീലക്ഷ്മി (കോട്ടയം) എന്നിവരാണ് സമരത്തിന് നേതൃത്വം നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |