SignIn
Kerala Kaumudi Online
Thursday, 19 September 2024 3.25 PM IST

കള്ളുഷാപ്പുകൾ മോഡേണാക്കാൻ ടോഡി ബോർഡ്; മന്ത്രി വ്യവസായികളുമായി ചർച്ച നടത്തി

Increase Font Size Decrease Font Size Print Page
p

കണ്ണൂർ: ബീയർ പാർലറിന് സമാനമായി കള്ളുഷാപ്പുകൾ നവീകരിക്കാനും ശുദ്ധമായ കള്ള് യഥേഷ്ടം ലഭ്യമാക്കുന്നതിന് ടോഡി വ്യവസായ ബോർഡ് പ്രവർത്തനം തുടങ്ങുന്നതിന്റെ ഭാഗമായും മന്ത്രി എം.വി. ഗോവിന്ദൻ ഈ രംഗത്തുള്ള വ്യവസായ സംഘടനാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. അടുത്തഘട്ടത്തിൽ വ്യവസായി, തൊഴിലാളി സംഘടനാ പ്രതിനിധികളുമായി വിശദമായി ചർച്ചനടത്തി പദ്ധതി രേഖയ്ക്ക് അന്തിമരൂപം നൽകും. കള്ള് ഷാപ്പുകളുടെ ഗുണനിലവാരം ഉയർത്തുന്നതോടൊപ്പം ഈ വ്യവസായത്തിന് പുതുജീവൻ നൽകുന്നതിനുള്ള കർമ്മ പദ്ധതികളും ആവിഷ്കരിക്കും. കള്ള് ചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ നേതാക്കളായ എം. സുരേന്ദ്രൻ, ടി. കൃഷ്ണൻ എന്നിവരാണ് ഇന്നലെ നടന്ന ചർച്ചയിൽ പങ്കെടുത്തത്. ടോഡി ബോർഡ് പ്രവർത്തനം തുടങ്ങുന്നതിനുള്ള നടപടി ഉടനുണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായും നേതാക്കൾ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: TODDY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.