ന്യൂഡൽഹി : ജനതാദൾ യുണൈറ്റഡിന്റെ രാജ്യസഭാ എം.പിയും വ്യവസായിയുമായ മഹേന്ദപ്രസാദ് ( 81 ) അന്തരിച്ചു. ദീർഘനാളായി അസുഖ ബാധിതനായിരുന്നു. ഞായറാഴ്ച രാത്രി ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏഴ് തവണ ബിഹാറിൽ നിന്നുള്ള രാജ്സഭാ എം.പിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1980ൽ കോൺഗ്രസ് ടിക്കറ്റിൽ ലോക്സഭാംഗമായി.അ രിസ്റ്റോ ഫാർസ്യൂട്ടിക്കൽസ് സ്ഥാപകനും പാർലമെന്റിലെ ഏറ്റവും സമ്പന്നരായ അംഗങ്ങളിൽ ഒരാളുമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |