തിരുവനന്തപുരം: ഓട്ടോ ചാർജ് വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച തൊഴിലാളി സംഘടനകളുടെ ആവശ്യം മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ നാളെ ചർച്ച ചെയ്യും. രാവിലെ 10 ന് സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ഓഫീസിൽ നടക്കുന്ന ചർച്ചയിൽ തൊഴിലാളി സംഘടനാ പ്രതിനിധികളും ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. ചാർജ് വർദ്ധിപ്പിക്കുന്നതുൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് സംഘടനകൾ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് യോഗം. നിലവിലുള്ള ചാർജ്ജിൽ നിന്ന് 5 രൂപയെങ്കിലും വർദ്ധിപ്പിക്കണമെന്നാണ് സംഘടകളുടെ ആവശ്യം. അനൂകൂല തീരുമാനമുണ്ടായില്ലെങ്കിൽ 30 ന് നടത്തുമെന്ന് പ്രഖ്യാപിച്ച പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |