തിരുവനന്തപുരം: ഓട്ടോ- ടാക്സി നിരക്ക് വർദ്ധിപ്പിക്കുക, സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബി.എം.എസ് സംയുക്ത മോട്ടോർ ഫെഡറേഷൻ തൊഴിലാളികൾ ഡിസംബർ 30ന് സംസ്ഥാന വ്യാപകമായി പണിമുടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 6 മുതൽ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്. ട്രേഡ് യൂണിയനുകളുമായി ചർച്ച നടത്തി പരിഹാരം കാണാൻ സർക്കാർ തയാറാകാത്ത സാഹചര്യത്തിലാണ് പണിമുടക്കുന്നതെന്ന് കേരളപ്രദേശ് ഓട്ടോറിക്ഷാ മസ്ദൂർ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സി. ജ്യോതിഷ്കുമാർ, കേരള ടാക്സി ആന്റ് ലൈറ്റ് മോട്ടോർ മസ്ദൂർ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഗോവിന്ദ് ആർ. തമ്പി, ഓട്ടോറിക്ഷാ മസ്ദൂർ സംഘം ജനറൽ സെക്രട്ടറി വി.രാജേഷ് തുടങ്ങിയവർ പറഞ്ഞു. ഓട്ടോ - ടാക്സി ചാർജ് വർദ്ധനവുമായി ബന്ധപ്പെട്ട് തൊഴിലാളി യൂണിയനുകളുമായി സർക്കാർ ഇന്ന് ചർച്ച നടത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |