കൊൽക്കത്ത: ബി.സി.സി.ഐ. പ്രസിഡന്റും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനുമായ സൗരവ് ഗാംഗുലിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സൗരവിനെ കൊൽക്കത്തയിലെ വുഡ്ലാൻഡ്സ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ബി.സി.സി.ഐ. വൃത്തങ്ങൾ അറിയിച്ചു. തിങ്കളാഴ്ച നടത്തിയ പരിശോധനയുടെ ഫലമാണ് പോസിറ്റീവായത്.
48കാരനായ ഗാംഗുലിയെ ഈ വർഷം ജനുവരിയിൽ ഹൃദയാഘാതത്തെത്തുടർന്ന് ആൻജിയോപ്ലാസ്റ്റിയ്ക്ക് വിധേയനാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |