ആലപ്പുഴ: ബിജെപി നേതാവ് രൺജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്താനായി പ്രതികൾ ഉപയോഗിച്ച ഒരു ഇരുചക്ര വാഹനം കൂടി കണ്ടെത്തി. വലിയ ചുടുകാടിന് സമീപത്തുനിന്നാണ് അന്വേഷണ സംഘം വാഹനം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ അനൂപ് അഷ്റഫ്, ജസീബ് എന്നിവർ ഉപയോഗിച്ച വാഹനമാണ് കണ്ടെത്തിയത്. സംഭവത്തിൽ നേരിട്ട് പങ്കെടുത്ത 12പേരിൽ രണ്ടുപേരാണ് അനൂപും ജസീബും എന്നാണ് പൊലീസ് പറയുന്നത്.
കൊലപാതകം ആസൂത്രിതമാണെന്നും ഇതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും രൺജിത്തിന്റെ വീട് സന്ദർശിച്ച ശേഷം ബിജെപി ദേശീയ നിർവാഹണ സമിതി അംഗം ഖുശ്ബു പറഞ്ഞു.