വീണ്ടും ഒരു സിനിമാക്കഥ സിനിമയാകുന്നു. സ്ക്രീൻ പ്ലേ എന്ന് പേരിട്ട ഈ ചിത്രം സെഞ്ച്വറി വിഷന്റെ ബാനറിൽ മമ്മി സെഞ്ച്വറി നിർമ്മിക്കുന്നു.കെ.എസ്.മെഹമൂദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.പ്രശസ്ത മിമിക്രി താരം പ്രശാന്ത് കാഞ്ഞിരമറ്റം നായകനാകുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ജനുവരി രണ്ടാം വാരം ചിത്രം തീയേറ്ററിലെത്തും .
റസാക് പാരഡൈസ്,റഫീക് ചൊക്ലി, പ്രഗ്യ, അലീന ,രാധിക, നാസ്സർ, ഇസ്മയിൽ, ശ്രി പതി സെബി ഞാറക്കൽ, ജയാശിവകുമാർ ,ശ്രീധർമടമ്പത്ത്, എലിക്കുളം ജയകുമാർ, നന്ദു ലാൽ, ഗ്രേഷ്യ അരുൺ,മാസ്റ്റർ കാശിനാഥ്, ബേബി അതിഥി ശിവകുമാർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ
തിരക്കഥ മമ്മി സെഞ്ച്വറി, സംഭാഷണം രജേഷ് കോട്ടപ്പടി, കാമറ: ഷെട്ടി മണി, ഗാനങ്ങൾ പ്രജോദ് ഉണ്ണി, സംഗീതം ബാഷ ചേർത്തല, ആലാപനം പി.ജയചന്ദ്രൻ ,വിജയ് യേശുദാസ് ,കെ .എസ് .ചിത്ര ,സലീം, കല സനൂപ് മുള്ളൻകുന്ന്, വിനോദ് മാധവൻ, പി.ആർ.ഒ അയ്മനം സാജൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |