SignIn
Kerala Kaumudi Online
Thursday, 19 September 2024 5.24 AM IST

ബ്രഹ്മ വിദ്യാലയം ഗുരുവിന്റെ ദീർഘ വീക്ഷണം: ഗവർണർ

Increase Font Size Decrease Font Size Print Page
governer

ശിവഗിരി :ലോക ജനതയ്ക്ക് നന്മയുണ്ടാകണമെന്ന് ആഗ്രഹിച്ച ഗുരുവിന്റെ ദീർഘവീക്ഷണത്തിൽ രൂപം കൊണ്ടതാണ് ബ്രഹ്മവിദ്യാലയമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു . ശിവഗിരി തീർത്ഥടനത്തോടനുബന്ധിച്ച് ബ്രഹ്മവിദ്യാലയത്തിന്റെ കനക ജൂബിലി സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബൈബിളും ഭഗവത് ഗീതയും ഖുറാനും പകരുന്ന സന്ദേശം ചർച്ച ചെയ്യുന്ന ഇത്തരം ബ്രഹ്മ വിദ്യാലയങ്ങൾ നൽകുന്ന സന്ദേശം വലുതാണ്. ആലുവ അദ്വൈതാശ്രമത്തിൽ ശ്രീനാരായയണ ഗുരു സംഘടിപ്പിച്ച സർവമത സമ്മേളനത്തിൽ മുന്നോട്ടു വച്ച ആശയമായിരുന്നു ഇത്. വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമുള്ള വേദിയായാണ് ഇതിനെ ഗുരു വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
'മതം ഏതായാലും മതി മനുഷ്യൻ നന്നായാൽ മതി എന്ന ലോക തത്വം നൽകിയ ശ്രീനാരായണ ഗുരുവിന് എന്റെ പ്രണാമം' എന്ന് മലയാളത്തിൽ പറഞ്ഞാണ് ഗവർണർ പ്രസംഗം ആരംഭിച്ചത്.

ആന്ധ്രാ പ്രദേശ് സദ്ഗുരു മഹർഷി മലയാളായി സ്വാമി ആശ്രമത്തിലെ എച്ച്.എച്ച്. സ്വാമി പരമാത്മാനന്ദ ഗിരി അദ്ധ്യക്ഷത വഹിച്ചു. ശ്രീലശ്രീ തിരു ചിറ്റമ്പല ദേശിക ജ്ഞാന പ്രകാശ പരമാചാര്യ സ്വാമി മുഖ്യാതിഥിയായി. വർക്കല നാരായണ ഗുരുകുലം അധ്യക്ഷൻ ഗുരു മുനിനാരായണ പ്രസാദ് അനുഗ്രഹ പ്രഭാഷണം നടത്തി. സ്വാമി നന്ദാത്മജാനന്ദ,സ്വാമി സൂക്ഷ്മാനന്ദ എന്നിവർ പങ്കെടുത്തു. സ്വാമി വിശാലാനന്ദ സ്വാഗതവും സ്വാമി സത്യാനന്ദ തീർത്ഥ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: GOVERNER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.