SignIn
Kerala Kaumudi Online
Thursday, 19 September 2024 2.38 AM IST

ആക്ഷൻ ഹീറോയിൻ മഞ്ജു

Increase Font Size Decrease Font Size Print Page

സന്തോഷ് ശിവൻ സംവിധാനം ചെയ്ത ജാക്ക് ആൻഡ് ജില്ലിൽ ഫൈറ്റ് സീനിൽ പ്രേക്ഷകരെ ഞെട്ടിക്കാൻ മഞ്ജു വാര്യർ

manju

സന്തോഷ് ശിവൻ സംവിധാനം ചെയ്ത ജാക്ക് ആൻഡ് ജിൽ എന്ന ചിത്രത്തിലൂടെ ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാര്യർ ആക്ഷൻ രംഗത്തും എത്തുന്നു. ആദ്യമായാണ് മഞ്ജു വാര്യർ ആക്ഷൻ രംഗത്ത് അഭിനയിക്കുന്നത്. ചിത്രത്തിൽ മൂന്നു ആക്ഷൻ സീനുകളിൽ മഞ്ജുവാര്യർ പ്രത്യക്ഷപ്പെടുന്നുണ്ടെന്നാണ് വിവരം. ജാക്ക് ആൻഡ് ജില്ലിന്റെ ടീസർ അടുത്തയാഴ്ച പുറത്തിറങ്ങും. മഞ്ജുവാര്യരുടെ ആക്ഷൻ രംഗങ്ങൾ ഉൾപ്പെടുത്തിയുള്ളതാണ് ടീസർ. മഞ്ജുവാര്യരുടെ അഭിനയജീവിതത്തിലെ വ്യത്യസ്തത നിറഞ്ഞ വേഷമായിരിക്കും ജാക്ക് ആൻഡ് ജില്ലിൽ ഒരുങ്ങുന്നത്. പല വേഷങ്ങളിൽ ചിത്രത്തിൽ മഞ്ജുവാര്യർ പ്രത്യക്ഷപ്പെടുന്നുണ്ട്.ത്രില്ലർ ഗണത്തിൽപ്പെടുന്ന മുഴുനീള എന്റർടെയ്‌നറാണ് ജാക്ക് ആൻഡ് ജിൽ കാളിദാസ് ജയറാമും സൗബിൻ ഷാഹിറുമാണ് മഞ്ജുവാര്യർക്കൊപ്പം കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നെടുമുടി വേണു, ഇന്ദ്രൻസ്, അജുവർഗീസ്, ബേസിൽ ജോസഫ്, രമേശ് പിഷാരടി, എസ്‌തർ, സേതുലക്ഷ്മി എന്നിവരാണ് മറ്റു താരങ്ങൾ.

നവാഗതനായ മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന വെള്ളരിക്കാപട്ടണം പൂർത്തിയാക്കിയ മഞ്ജുവാര്യർ ഇനി ആയിഷ എന്ന ചിത്രത്തിലാണ് അഭിനയിക്കുക. ഫുൾ ഓൺ സ്റ്റുഡിയോസ് നിർമ്മിക്കുന്ന വെള്ളരിക്കാപട്ടണം ഗ്രാമീണ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. മഞ്ജുവാര്യർക്കൊപ്പം ഈ ചിത്രത്തിലും കേന്ദ്ര കഥാപാത്രത്തെ സൗബിൻ ഷാഹിർ അവതരിപ്പിക്കുന്നുണ്ട്. ജനുവരി 10ന് വെള്ളരിക്കാപട്ടണം പാക്കപ്പാകും. ആദ്യ മലയാള - അറബിക് ചിത്രമായി ഒരുങ്ങുന്ന ആയിഷ നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്നു.മലയാളത്തിനും അറബിക്കും പുറമെ ഇംഗ്ളീഷിലും ഏതാനും ഇതര ഇന്ത്യൻ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. പൂർണമായും ഗൾഫ് പശ്ചാത്തലത്തിലാണ് ഈ കുടുംബചി ത്രം ഒരുങ്ങുക. ക്രോസ് ബോർഡർ ക്യാമറ, ഇമാജിൻ സിനിമാസ്, ഫെദർ ടെച്ച് മൂവി ബോക്സ് എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്‌ണു ശർമ്മ നിർവഹിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MANJU
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.