SignIn
Kerala Kaumudi Online
Tuesday, 30 April 2024 8.12 PM IST

'നീതിക്ക് വേണ്ടിയുള്ള അവളുടെ പോരാട്ടത്തിന്റെ അഞ്ചാം വർഷം"; മുഖ്യമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് ഡബ്ല്യുസിസി

wcc

യുവനടി ആക്രമിക്കപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ പിന്തുണ തേടി വീണ്ടും ഡബ്ല്യുസിസി. ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാർ അടുത്തിടെ നടത്തിയ വെളിപ്പെടുത്തൽ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇരയായ നടി കഴിഞ്ഞ ദിവസം ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു.

അതിന് പിന്നാലെയാണ് അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന അവളുടെ പോരാട്ടത്തിന് സമഗ്രമായ അന്വേഷണവും തൃപ്‌തികരമായ വിചാരണയും ഉറപ്പാക്കുന്ന ഇടപെടൽ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാകണമെന്ന അഭ്യർത്ഥനയുമായി ഡബ്ല്യു സിസി രംഗത്തെത്തിയത്.

'അതിജീവിച്ചവളുടെ ഇതുവരെയുള്ള യാത്ര,​ അവൾക്കു ചുറ്റുമുള്ള സമൂഹത്തിന്റെയും ഭരണകൂട വ്യവസ്ഥയുടെയും നേർക്കാഴ്‌ചയാണ്. നീതിക്ക് വേണ്ടിയുള്ള അവളുടെ പോരാട്ടത്തിന്റെ അഞ്ചാം വാർഷികത്തിലേക്ക് കടക്കുമ്പോൾ സമഗ്രമായ അന്വേഷണവും തൃപ്‌തികരമായ വിചാരണയും ഉറപ്പാക്കുന്ന ഇടപെടലാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഞങ്ങളുടെ സഹപ്രവർത്തക ആവശ്യപ്പെട്ടിരിക്കുന്നത്.

അതിജീവിച്ച വ്യക്തിക്കൊപ്പം നിന്നുകൊണ്ട് നീതി നടപ്പാക്കുമെന്ന് ഉറപ്പുവരുത്താൻ,​ ഗവൺമെന്റിനോടും മുഖ്യമന്ത്രിയോടും ഞങ്ങൾ ആവശ്യപ്പെടുന്നു. " അവൾക്കൊപ്പം എന്ന ഹാഷ്‌ടാഗോടെയായിരുന്നു പോസ്റ്റ് പങ്കുവച്ചത്. അതേസമയം,​ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്റെ ഫോൺകോളുകൾ പരിശോധിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ദിലീപും ഡിജിപിക്ക് പരാതി നൽകിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CINEMA, MALAYALAM, ACTRESS, DILEEP, PINARAYI VIJAYAN, WCC, AVALKOPPAM
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.