ന്യൂഡcഹി: പരിശീലനത്തിനായി ഇന്ത്യ വിട്ട് യു.എസിലേക്ക് പോയത് നാട്ടിലെ വിവാഹ ക്ഷണങ്ങളിൽ നിന്ന് രക്ഷപ്പെടാനെന്ന് ഇന്ത്യയുടെ ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര.
ടോക്യോ ഒളിമ്പിക്സിനുശേഷം മറ്റ് മത്സരങ്ങളിലൊന്നും പങ്കെടുക്കാതിരുന്ന നീരജ് അടുത്തിടെ ഫിറ്റ്നസ് വീണ്ടെടുക്കാനും പരിശീലനത്തിനുമായി യു.എസിലേക്ക് പോയിരുന്നു. ഇത് നാട്ടിലെ വിവാഹ ക്ഷണങ്ങൾ മൂലമുണ്ടാകുന്ന ശ്രദ്ധതിരിയൽ ഒഴിവാക്കാനും പരിശീലനത്തിൽ പൂർണമായും ശ്രദ്ധിക്കാനും വേണ്ടിയാണെന്നാണ് നീരജ് വെളിപ്പെടുത്തിയിരിക്കുന്നത്.
ടോക്യോ ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്കായി സ്വർണം നേടിയതിനു പിന്നാലെ രാജ്യത്തിന്റെ ശ്രദ്ധ നീരജിലായിരുന്നു. ഇതോടെ ഉത്തരവാദിത്തങ്ങളും കൂടി. വിവിധ പരിപാടികളിലും വിവാഹങ്ങളിലും പങ്കെടുക്കാനുള്ള ക്ഷണങ്ങളും ഇക്കാലത്തിനിടയ്ക്ക് കൂടിവന്നു. ചോപ്രയുടെ നാടായ ഹരിയാനയിൽ ശൈത്യകാലം ആരംഭിച്ചുകഴിഞ്ഞു. അവിടെ വിവാഹ സീസണാണിത്. അതിനാൽ തന്നെ നീരജിനെപ്പോലെ ഒരു സെലിബ്രിറ്റിയെ ചടങ്ങിനെത്തിക്കാൻ ബന്ധുക്കളല്ലാത്തവർപോലും ശ്രമിച്ചിരുന്നു. ഇതിൽ നിന്ന് രക്ഷപെടാനാണ് നീരജ് അമേരിക്കയിലേക്ക് പറന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |