SignIn
Kerala Kaumudi Online
Saturday, 27 April 2024 5.02 AM IST

കലയേയും സാഹിത്യത്തേയും ഗുരുദേവൻ പ്രോത്സാഹിച്ചു: സ്വാമി ശാരദാനന്ദ

swami-saradananda

ശിവഗിരി: കലാകായിക സാഹിത്യമേഖലകളെ ശ്രീനാരായണഗുരുദേവൻ പ്രോത്സാഹിപ്പിച്ചിരുന്നുവെന്ന് ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ പറഞ്ഞു. ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് നടന്ന കലാസാഹിത്യ മത്സരവിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ശിവഗിരിയിൽ ശാരദാപ്രതിഷ്ഠാ വേളയുൾപ്പെടെ ഗുരുദേവൻ സശരീരനായിരുന്ന കാലത്ത് നടന്ന ആഘോഷവേളകളിലെല്ലാം കലാസാഹിത്യ മത്സരങ്ങൾ നടത്തിയതായി സ്വാമി ശാരദാനന്ദ പറഞ്ഞു. തീർത്ഥാടനകമ്മിറ്റി സെക്രട്ടറി സ്വാമി ഗുരുപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സ്വാമി മഹാദേവാനന്ദയും പങ്കെടുത്തു.

രാജ്യത്തിനകത്തും പുറത്തും നടന്ന മത്സരങ്ങളിൽ മൂന്ന് വയസുകാർ മുതൽ 84കാരിവരെ പങ്കെടുത്തു. ചെയർമാൻ പ്രൊഫ. അഞ്ചയിൽരഘു, വൈസ് ചെയർമാൻ പുത്തൂർശോഭനൻ, കെ.വൈ. സത്യജിത്ത്, അഡ്വ.വിനോദ്, സതീശൻ ചെമ്പഴന്തി, ഡോ.എം.ജയരാജു തുടങ്ങിയവരാണ് മത്സരനടത്തിപ്പിന് നേതൃത്വം നൽകിയത്. ശാരദാമഠത്തിനു സമീപം നടന്ന ഭക്തജനങ്ങളുടെ സമ്മേളനത്തിൽ സ്വാമി ഋതംഭരാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി ഗുരുപ്രസാദ് എന്നിവർ സമാപന സന്ദേശം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SIVAGIRI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.