പൊന്നാനി: കെ റെയിൽ പദ്ധതിയുടെ ദോഷവശങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും പദ്ധതിയുടെ അനുമതി തടയാൻ കേന്ദ്രസർക്കാരിനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുമെന്നും മെട്രോമാൻ ഇ. ശ്രീധരൻ പൊന്നാനിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. റെയിൽവേ പദ്ധതി കേന്ദ്രത്തിന്റെ അനുമതിയില്ലാതെ നടക്കില്ല. കെ-റെയിൽ പദ്ധതിയിൽ മുഖ്യമന്ത്രി കാണിക്കുന്നത് പിടിവാശിയാണ്. ഉദ്യോഗസ്ഥർ വേണ്ട വിധം മുഖ്യമന്ത്രിയെ കാര്യങ്ങൾ ധരിപ്പിക്കുന്നില്ല. തന്റെ എതിർപ്പിന് പിന്നിൽ രാഷ്ട്രീയമില്ല. നാടിനാവശ്യമുള്ള പദ്ധതിയെങ്കിൽ രാഷ്ട്രീയം നോക്കില്ല. കേരളത്തിന് അനുയോജ്യം എലിവേറ്റഡ് പാതയാണ്. കെ- റെയിൽ പദ്ധതിയുടെ ഡി.പി.ആർ പുറത്തുവിടാത്തത് ദുരൂഹമാണ്. ജനങ്ങൾ പദ്ധതിച്ചെലവ് മനസ്സിലാക്കുമെന്നതിനാലാണിത്. ചെലവ് കുറച്ചു കാണിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |