തിരുവനന്തപുരം : സംസ്ഥാനത്ത് 25 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. മലപ്പുറത്ത് 19 പേർക്കും ആലപ്പുഴയും തൃശൂരും മൂന്നു പേർക്ക് വീതവുമാണ് വൈറസ് ബാധ കണ്ടെത്തിയത്. അതിൽ 23 പേരും ലോ റിസ്ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. രണ്ട് പേർ സമ്പർക്കരോഗികളാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 305 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ലോ റിസ്ക് രാജ്യങ്ങളിൽ നിന്നുള്ള 209 പേരും ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും ആകെ 64 പേരും ഇതിൽ ഉൾപ്പെടുന്നു.
ഒമിക്രോൺ: ലക്ഷദ്വീപിൽ
ജുമാനമസ്കാരത്തിന് വിലക്ക്
കൊച്ചി: ഒമിക്രോൺ പശ്ചാത്തലത്തിൽ ലക്ഷദ്വീപിൽ ജുമാ നമസ്കാരം വിലക്കി. കളക്ടർ എസ്. അസ്കർ അലിയുടെ നിർദ്ദേശ പ്രകാരം അഗത്തി ഡെപ്യൂട്ടി കളക്ടർ ഇന്നലെയാണ് ഉത്തരവിറക്കിയത്. തീരുമാനം അറിയാതെ കവരത്തി വലിയ ജുമാ മസ്ജിദിൽ പ്രാർത്ഥനയ്ക്കെത്തിയവരെ പൊലീസ് തടഞ്ഞു. ദ്വീപിലെ 98 ശതമാനം ആളുകളും രണ്ട് ഡോസ് വാക്സിൻ എടുത്തവരാണെന്ന് ചൂണ്ടിക്കാട്ടി കളക്ടർക്ക് സന്ദേശം അയച്ചിട്ടുണ്ടെന്ന് സേവ് ലക്ഷദ്വീപ് ഫോറം കോഓർഡിനേറ്റർ ഡോ. മുഹമ്മദ് സാദിഖ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |