പനാജി: എടികെ മോഹൻ ബഗാനിലെ ഒരു താരത്തിന് കൊവിഡ് സ്ഥിരീകരിച്ചതു മൂലം ഐ.എസ്.എല്ലിൽ ഇന്നലെ നടക്കേണ്ടിയിരുന്ന ബഗാനും ഒഡിഷയും തമ്മിലുള്ള മത്സരം മാറ്റിവച്ചു. ഐ.എസ്.എൽ അധികൃതർ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. താരത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. മാറ്റി വച്ച മത്സരം എപ്പോൾ നടത്തുമെന്നും തീരുമാനിച്ചിട്ടില്ല. കൊവിഡ് ബാധിച്ച താരം ഐസൊലേഷനിലാണ്. ബഗാന്റെ മറ്ര് താരങ്ങളേയും കോച്ചിംഗ് സ്റ്റാഫിനേയും വീണ്ടും കൊവിഡ് ടെസ്റ്റിന് വിധേയമാക്കും. നിലവിൽ ബഗാൻ നാലാം സ്ഥാനത്തും ഒഡീഷ ഏഴാമതുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |