SignIn
Kerala Kaumudi Online
Thursday, 19 September 2024 12.50 AM IST

'ഇപ്പോൾ എല്ലാം ഓക്കെയാകുന്നു, കൂടുതൽ സമയവും ഉറക്കമാണ്"; ഒമിക്രോണിൽ നിന്നും സുഖം പ്രാപിക്കുന്നുവെന്ന് ശോഭന

Increase Font Size Decrease Font Size Print Page
sobhana

രണ്ടു ദിവസം മുമ്പായിരുന്നു നടി ശോഭന ഒമിക്രോൺ പിടിപ്പെട്ട കാര്യം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. മുമ്പത്തേക്കാൾ നല്ല ഭേദമുണ്ടെന്നും എല്ലാം ഓക്കെയാണെന്നും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ശോഭന അറിയിച്ചത്.

'എല്ലാവരുടെയും സ്‌നേഹത്തിനും കരുതലിനും നന്ദി. ഞാൻ ഇപ്പോൾ ഓക്കേയാണ്. കൂടുതൽ സമയം ഉറങ്ങുന്നു. രണ്ടു മൂന്നു ദിവസം മുൻപത്തേക്കാൾ ഇപ്പോൾ നല്ല ഭേദമുണ്ട്. ഇവിടെയൊക്കെ ഇറങ്ങി നടക്കുന്നുണ്ട്. എല്ലാം ഓക്കേയാണ്.' ശോഭന പറഞ്ഞു.

സന്ധിവേദനയും തൊണ്ടവേദനയും വിറയലുമായിരുന്നു ശോഭനക്കുണ്ടായിരുന്ന ലക്ഷണങ്ങൾ. രണ്ട് ഡോസ് വാക്‌സിനും എടുത്തതുകൊണ്ടാകാം രോഗം ഗുരുതരമാകാത്തതെന്നും എല്ലാവരും രണ്ട് ഡോസ് വാക്‌സിനെടുക്കണമെന്നും ഒമിക്രോൺ സ്ഥിരീകരിച്ച ശേഷം താരം കുറിപ്പിട്ടിരുന്നു.

'ലോകം മാന്ത്രികമായി ഉറങ്ങുമ്പോൾ, മുൻകരുതലുകൾ എടുത്തിട്ടും എനിക്ക് ഒമിക്രോൺ ബാധിച്ചു. സന്ധി വേദന, വിറയൽ, തൊണ്ട വേദന എന്നിവയായിരുന്നു ലക്ഷണങ്ങൾ അത് ആദ്യ ദിവസം മാത്രമായിരുന്നു.രണ്ട് ഡോസ് വാക്‌സിനും എടുത്തതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇത് രോഗത്തെ 85ശതമാനം തടയുമെന്ന് ഞാൻ വിശ്വിസിക്കുന്നു. നിങ്ങൾ വാക്‌സിൻ സ്വീകരിച്ചില്ലെങ്കിൽ എത്രയും വേഗം എടുക്കാൻ ഞാൻ അഭ്യർത്ഥിക്കുകയാണ്. ഈ വകഭേദം മഹാമാരിയുടെ അവസാനത്തെ രൂപമാകുമെന്ന പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു'. ഇങ്ങനെയായിരുന്നു താരത്തിന്റെ കുറിപ്പ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: FILM, CINEMA, SHOBANA, OMICRON, COVID, INSTA, INSTAGRAM, VIDEO
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.