തൃശൂർ : സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് പതാക ദിനം ആചരിക്കും. ഓഫീസുകളിലും അനുഭാവികളുടെ വീടുകളിലും സമ്മേളന വിളംബരമായി പതാക ഉയർത്തും. 2596 ബ്രാഞ്ചുകളിലായി അരലക്ഷം കേന്ദ്രങ്ങളിൽ പതാക ഉയർത്തും. ജില്ലാ സെക്രട്ടറി എം.എം.വർഗീസ് ജില്ലാ കമ്മിറ്റി ഓഫീസിലും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എൻ.ആർ.ബാലൻ പോന്നോർ സെന്ററിലും പതാക ഉയർത്തും. യു.പി.ജോസഫ് (കണ്ണംകുളങ്ങര), മുരളി പെരുനെല്ലി എം.എൽ.എ (ഊരകത്ത്), കെ.കെ.രാമചന്ദ്രൻ എം.എൽ.എ (പാലിയേക്കര), കെ.വി.അബ്ദുൾ ഖാദർ (ഗുരുവായൂർ കിഴക്കേനട), പി.കെ.ഡേവിസ് (മാള), പി.കെ.ഷാജൻ (തൃശൂർ അരിയങ്ങാടി) എന്നിവിടങ്ങളിൽ പതാക ഉയർത്തുമെന്ന് സ്വാഗത സംഘം ചെയർമാൻ എ.സി.മൊയ്തീൻ എം.എൽ.എ, ജനറൽ കൺവീനർ യു.പി.ജോസഫ് എന്നിവർ അറിയിച്ചു. 21, 22, 23 തിയതികളിൽ തൃശൂരിലാണ് ജില്ലാ സമ്മേളനം.
തിരുവില്വാമലയിൽ സി.പി.എം വാങ്ങിയ
പണത്തിന് കൂറ് കാണിച്ചു : ബി.ജെ.പി
തൃശൂർ: വാങ്ങിയ പണത്തിന് കൂറ് കാണിച്ചത് കൊണ്ടാണ് തിരുവില്വാമലയിലെ വൈസ് പ്രസിഡന്റിനെതിരായ അവിശ്വാസത്തിൽ കോൺഗ്രസിന് അനുകൂലമായി സി.പി.എം അംഗങ്ങൾ വോട്ട് ചെയ്തതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ അനീഷ്കുമാർ ആരോപിച്ചു. കോൺഗ്രസുകാരുടെ കുത്തേറ്റ് മരിച്ച ധീരജിന്റെ ചിതയൊടുങ്ങും മുൻപാണ് തിരുവില്വാമലയിൽ കോൺഗ്രസിനെ അധികാരത്തിലെത്തിക്കാൻ വോട്ട് നൽകിയത്. കോൺഗ്രസുമായുള്ള കൂട്ടുകെട്ടിന് മുഖ്യകാർമ്മികത്വം വഹിച്ച മന്ത്രി രാധാകൃഷ്ണനെതിരെ നട്ടെല്ലുണ്ടെങ്കിൽ സംസ്ഥാന നേതൃത്വം നടപടിയെടുക്കണമെന്നും അനീഷ് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |