തിരുവനന്തപുരം: ഇടുക്കിയിലെ വിദ്യാർത്ഥി ധീരജിന്റെ കൊലപാതകം നിർഭാഗ്യകരമാണെന്നും എന്നാൽ, ഇതിന്റെ പേരിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ കടന്നാക്രമിക്കുന്ന സി.പി.എം നീക്കം ദുഷ്ടലാക്കോടെയാണെന്നും മുൻമന്ത്രി കെ.സി. ജോസഫ് പ്രസ്താവിച്ചു. സുധാകരനെ ഒറ്റപ്പെടുത്താനുള്ള ഒരു ശ്രമവും കോൺഗ്രസ് അനുവദിക്കില്ല.
രാഷ്ട്രീയ മുതലെടുപ്പ് നടത്താനും വ്യാപകമായി അക്രമം കാട്ടാനുമുള്ള സി.പി.എം ശ്രമം ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് വഴിതെളിക്കുമെന്നും കെ.സി. ജോസഫ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |