കോഴിക്കോട്: ഹരിത വിഷയത്തിൽ പെൺകൂട്ടായ്മയ്ക്കൊപ്പം നിന്ന എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂരിനെ സ്ഥാനത്ത് നിന്ന് നീക്കി. സെക്രട്ടറിമാരിൽ ഒരാളായ ആബിദ് ആറങ്ങാടിയെ പകരം നിയോഗിച്ചു. ഇന്നലെ രാവിലെ കോഴിക്കോട്ട് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
ഹരിത നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയതിനു പിറകെ, സംസ്ഥാന പ്രസിഡന്റും ജനറൽ സെക്രട്ടറിയും രണ്ട് ദിശയിലാണ് സംഘടനയെ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും വിഭാഗീയതയുണ്ടെന്നും ആരോപണമുയർന്നു. ലീഗ് നേതൃത്വത്തിന് പരാതികൾ ലഭിച്ചതോടെ എം.കെ. മുനീർ എം.എൽ.എ ചെയർമാനും കുട്ടി അഹമ്മദ്കുട്ടി, കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ എന്നിവർ അംഗങ്ങളുമായി പ്രശ്നം പരിശോധിക്കാൻ ലീഗ് സംസ്ഥാന നേതൃത്വം കമ്മിറ്റിയെ നിയോഗിക്കുകയായിരുന്നു. ജനറൽ സെക്രട്ടറി സംഘടനാമര്യാദകൾ പോലും പാലിക്കുന്നില്ലെന്ന കമ്മിറ്റിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |