പത്തനംതിട്ട: സംസ്ഥാനത്തെ ട്രഷറികളിലെ നാഥനില്ലാത്ത അക്കൗണ്ടുകളെപ്പറ്റി പരിശോധന നടത്തുമെന്ന് ധനകാര്യമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. പത്തനംതിട്ടയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തനംതിട്ടയിൽ ട്രഷറിയിലെ പണം തട്ടിയെടുത്ത നാല് ജീവനക്കാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇവർക്കെതിരെ കേസെടുക്കുമെന്ന് മന്ത്രി പറഞ്ഞു. മരണമടഞ്ഞ പെൻഷണറുടെ പേരിലുള്ള ഫിക്സഡ് ഡെപ്പോസിറ്റിന്റെ പലിശ വ്യാജ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉണ്ടാക്കി അതിലേക്ക് മാറ്റി എട്ടുലക്ഷത്തോളം രൂപ തട്ടിയെടുത്തതിനെ തുടർന്നായിരുന്നു സസ്പെൻഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |