വരാപ്പുഴ: ഇന്നലെ നറുക്കെടുത്ത കരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം വരാപ്പുഴയിലെ ഏജൻസിയിൽ നിന്നു വിറ്റ ടിക്കറ്റിന്. വരാപ്പുഴ തിരുപ്പതി ലക്കി സെന്ററിൽ നിന്നു വിറ്റ കെ.ജി. 834326 നമ്പർ ടിക്കറ്റിനാണ് ഒന്നാംസമ്മാനമായ 80 ലക്ഷം ലഭിച്ചത്. ഏൻജിയിൽ നിന്നു സ്ഥിരമായി ടിക്കറ്റ് എടുത്തു ചില്ലറ വിൽപ്പന നടത്തുന്ന സബ് ഏജന്റ് തത്തപ്പിള്ളി സ്വദേശി വിനീഷാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റത്. വാങ്ങിയ ആളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. വെള്ളിയാഴ്ചയാണ് ഏജൻസിയിൽ നിന്ന് വിനീഷിന് ഈ ടിക്കറ്റ് നൽകിയത്. ഒന്നാം സമ്മാനത്തിനു പുറമേ ഇവിടെ നിന്നു വിറ്റ ഇതേ സീരിസിലുള്ള 9 നമ്പറുകൾക്ക് 8000 രൂപ വീതം സമാശ്വാസ തുകയും ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |