രണ്ടാം സെമസ്റ്റർ എം.എസ്സി. സൈക്കോളജി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവച്ചു.
രണ്ടാം സെമസ്റ്റർ എം.എസ്സി കൗൺസിലിംഗ് സൈക്കോളജി പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 4 ലേക്ക് മാറ്റി.
ഒന്നാം സെമസ്റ്റർ എം.സി.എ (2020 സ്കീം - റഗുലർ) പ്രാക്ടിക്കൽ പരീക്ഷ ജനുവരി 19, 20, 21, 24 & 25 തീയതികളിൽ നടത്തും.
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. (എഫ്.ഡി.പി) (റഗുലർ 2019 അഡ്മിഷൻ, സപ്ലിമെന്ററി 2018, 2017 അഡ്മിഷൻ, അഡിഷണൽ സപ്ലിമെന്ററി 2016 അഡ്മിഷൻ, മേഴ്സിചാൻസ് 2014 അഡ്മിഷൻ) ബി.എസ്സി ഹോംസയൻസ്, ബയോകെമിസ്ട്രി വിഷയങ്ങളുടെ പ്രാക്ടിക്കൽ ജനുവരി 19 ലേക്കും മാത്തമാറ്റിക്സ് പ്രാക്ടിക്കൽ ജനുവരി 21 ലേക്കും മാറ്റി.
പരീക്ഷാഫലം
കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് നാലാം സെമസ്റ്റർ ബി.കോം കൊമേഴ്സ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ് പരീക്ഷാഫലം വെബ്സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും 24 വരെ ഓൺലൈനായി അപേക്ഷിക്കാം.
നാലാം സെമസ്റ്റർ ബി.എസ്സി ബോട്ടണി ആൻഡ് ബയോടെക്നോളജി (247) കോഴ്സിന്റെ പരീക്ഷാഫലം വെബ്സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും 24 വരെ ഓൺലൈനായി അപേക്ഷിക്കാം.
നാലാം സെമസ്റ്റർ ബി.പി.എ (വോക്കൽ, വീണ, വയലിൻ, മൃദംഗം, ഡാൻസ്) (2019 അഡ്മിഷൻ - റഗുലർ, 2018 അഡ്മിഷൻ - ഇംപ്രൂവ്മെന്റ്, 2015 - 2017 അഡ്മിഷൻ - സപ്ലിമെന്ററി, 2013 അഡ്മിഷൻ - മേഴ്സിചാൻസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 27 വരെ ഓൺലൈനായി അപേക്ഷിക്കാം.
ടൈംടേബിൾ
പിഎഛ്.ഡി. കോഴ്സ്വർക്ക് (ഡിസംബർ 2021 സെഷൻ) പരീക്ഷാടൈംടേബിൾ വെബ്സൈറ്റിൽ.
സന്ദർശകർക്ക് നിയന്ത്രണം
കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ കേരളസർവകലാശാലയിൽ സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. സർവകലാശാല ഫീസുകളും, അപേക്ഷകളും ഓൺലൈനായി സമർപ്പിക്കണം. അത്യാവശ്യ സാഹചര്യങ്ങളിൽ മുൻകൂർ അനുമതിയോടുകൂടി മാത്രമേ സന്ദർശകർക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.
ലൈബ്രറിയിൽ നിയന്ത്രണം
കേരളസർവകലാശാല ലൈബ്രറിയിൽ പുതിയ അംഗത്വം നൽകുന്നത് 27 വരെ താത്കാലികമായി നിറുത്തിവച്ചിരിക്കുന്നു. നിലവിലെ അംഗങ്ങൾക്ക് കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് പ്രവേശിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |