മെൽബൺ : ആസ്ട്രേലിയൻ ആഭ്യന്തര ട്വന്റി-20 ടൂർണമെന്റായ ബിഗ്ബാഷ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ പുരുഷ ക്രിക്കറ്ററായി ഉന്മുക്ത് ചന്ദ്. കഴിഞ്ഞ വർഷം ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് വിരമിച്ച 28കാരനായ ഉന്മുക്ത് ഇന്നലെ ബിഗ്ബാഷ് ലീഗിൽ മെൽബൺ റെനെഗേഡ്സിന് വേണ്ടിയാണ് കളിക്കാനിറങ്ങിയത്. ഐ.പി.എല്ലിൽ ഡൽഹി ഡെയർഡെവിൾസ്,മുംബയ് ഇന്ത്യൻസ്,രാജസ്ഥാൻ റോയൽസ് തുടങ്ങിയ ടീമുകളിൽ കളിച്ചിട്ടുണ്ട്.