തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ കൊവിഡ് പ്രതിസന്ധിയില്ലെന്നും ,സർവീസ് നിറുത്തില്ലെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. ഭൂരിഭാഗം ജീവനക്കാരും വാക്സിൻ സ്വീകരിച്ചവരാണ്. കണ്ടക്ടർമാർക്ക് ഉടൻ ബൂസ്റ്റർ ഡോസ് നൽകും. തിരക്കൊഴിവാക്കാൻ സർവീസുകൾ വർദ്ധിപ്പിക്കും. ബസുകളുടെ എണ്ണം കൂട്ടുമെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
3437 ബസുകൾ ഇന്നലെ സർവീസ് നടത്തി. 650ൽ താഴെ ജീവനക്കാർ മാത്രമാണ് കൊവിഡ് ബാധിതരായുള്ളത്. കൊവിഡിനെ തുടർന്ന് ഡ്രൈവിംഗ് ടെസ്റ്റ് നിറുത്തിവയ്ക്കാൻ ഉത്തരവിട്ട എറണാകുളം ആർ.ടി.ഒയോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ആർ.ടി ഓഫീസുകൾ അടയ്ക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |