SignIn
Kerala Kaumudi Online
Thursday, 19 September 2024 1.18 AM IST

യുഎസ്  വൈസ്  പ്രസിഡന്റായി  കമലാ   ഹാരിസ്   തുടരുമോ?  മറുപടിയുമായി  ജോ  ബൈഡൻ

Increase Font Size Decrease Font Size Print Page
joe-biden-kamala-harris

വാഷിംഗ്ടൺ:2024ലെ തെരഞ്ഞെടുപ്പിൽ താൻ വീണ്ടും പ്രസിഡന്റ് ആവുകയാണെങ്കിൽ കമലാ ഹാരിസ് വൈസ് പ്രസിഡന്റായി തുടരുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. പ്രസിഡന്റായി സ്ഥാനമേറ്റതിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ബുധനാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

എന്നാൽ 2024ൽ നടക്കുന്ന തെരഞ്ഞെടുപ്പിനെപ്പറ്റി ബൈഡനുമായി ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്നാണ് കഴിഞ്ഞ മാസം നടന്ന ഒരു അഭിമുഖത്തിൽ കമലാ ഹാരിസ് പറഞ്ഞത്. 79കാരനായ ബൈഡൻ വീണ്ടും മത്സരിക്കാനുള്ള സാദ്ധ്യതയെക്കുറിച്ച് ചോദിച്ചപ്പോൾ താൻ അതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും ഞങ്ങൾ അതിനെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നും അവർ മറുപടി നൽകി.

യുഎസ് വൈസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ആദ്യ ഏഷ്യൻ-അമേരിക്കൻ വനിതയാണ് കമലാ ഹാരിസ്. എന്നാൽ മാദ്ധ്യമങ്ങൾക്കിടയിൽ ഉയരുന്ന ചില ആരോപണങ്ങൾ അവരിൽ നിരാശ ജനിപ്പിക്കുന്നതാണെന്നും. ചുമതലപ്പെടുത്തിയ കാര്യങ്ങളെല്ലാം ഹാരിസ് കൃത്യമായും ചെയ്യുന്നുണ്ടെന്നും ബൈഡൻ പറഞ്ഞു.

അതേസമയം വോട്ടിംഗ് നിയമങ്ങളിൽ കൂടുതൽ വ്യവസ്ഥകൾ ഏർപ്പെടുത്താനും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ അനാവശ്യമായ സ്വാധീനങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള രണ്ട് പ്രധാന ബില്ലുകൾ പാസാക്കാനും ബൈഡൻ ശ്രമിക്കുകയാണ്. ഇത് വരും ഇലക്ഷനിൽ ബൈഡന്റെ വിജയസാദ്ധ്യത വർദ്ധിപ്പിക്കാൻ സഹായിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS, JOE BIDEN, KAMALA HARRIS, JOE BIDEN AND KAMALA HARRIS, 2024AMERICAN PRESIDENT ELECTION, AMERICAN PRESIDENT ELECTION, 2024AMERICAN ELECTION, KAMALA HARRIS CONTINUES AS WISE PRESIDENT IN COMING ELECTION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.