SignIn
Kerala Kaumudi Online
Thursday, 19 September 2024 2.52 PM IST

റഫാലിന് മുന്നിലെ രാജ്‌നാഥ് സിംഗിന്റെ പൂജയെ വിമർശിച്ചവർ അറിയണം ഗ്രീസിൽ നടന്നത്, രാജ്യത്തേക്ക് ആനയിച്ചത് മതപരമായ ചടങ്ങുകളോടെ

Increase Font Size Decrease Font Size Print Page
 
rajnath-singh


ന്യൂഡൽഹി: ഇന്ത്യയ്ക്ക് ആദ്യത്തെ റഫാൽ യുദ്ധവിമാനം ലഭിച്ചപ്പോൾ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് മെറിഗ്നാക് എയർ ബേസിൽ പൂജ നടത്തി സ്വീകരിച്ചത് ഏറെ വിവാദമായിരുന്നു. പൂജ ന‌ടത്തിയശേഷം അദ്ദേഹം വിമാനത്തിൽ ഓം എന്ന ആലേഖനം ചെയ്യുകയും പൂക്കൾ ചാർത്തുകയും തേങ്ങ ഉടയ്ക്കുകയും ചെയ്തു. ദസറയുടെ ഭാഗമായിട്ടായിരുന്നു 'ശസ്ത്ര പൂജ' ഒരുക്കിയത്. ഇതായിരുന്നു വിമർശകർക്ക് ഒട്ടും ദഹിക്കാത്തത്. ഭാരതീയ പാരമ്പര്യമനുസരിച്ചുള്ള ആയുധ പൂജയെ വർഗീയത എന്നാണ് പ്രതിപക്ഷ പാർട്ടികൾ ഉൾപ്പടെ ഇതിനെ വിശേഷിപ്പിച്ചത്. ഇന്ത്യമാത്രമല്ല റഫാലുകൾ സ്വന്തമാക്കിയ രാജ്യങ്ങൾ മതപരമായ ചടങ്ങുകളോടെയും പൂജാവിധികളോടെയുമാണ് അവയെ സ്വീകരിച്ചതെന്നാണ് സത്യം.

അടുത്തിടെ റഫാലുകൾ സ്വന്തമാക്കിയ ഗ്രീസും പൂജാവിധികളോടെയും മതപരമായ ചടങ്ങുകളോടെയുമാണ് വിമാനങ്ങളെ തങ്ങളുടെ രാജ്യത്തേക്ക് ആനയിച്ചത്. ആറ് റഫാലുകളാണ് ഗ്രീസ് ഫ്രാൻസിൽ നിന്ന് വാങ്ങിയത്. വിശ്വാസത്തിന്റെ ഭാഗമായി അക്രോപോളിസ് കുന്നിൻ മുകളിലുള്ള പാർഥെനോൺ ക്ഷേത്രത്തിന് മുകളിലൂടെ പറന്നുകൊണ്ടാണ് രാജ്യത്തേക്ക് എത്തിയത്. തനാഗ്ര എയർബേസിനു സമീപമെത്തിയപ്പോൾ കൺട്രോൾ ടവറിൽ നിന്ന് "വീട്ടിലേക്ക് സ്വാഗതം" എന്ന സന്ദേശം മുഴങ്ങുകയും ചെയ്തു.

വിമാന കൈമാറ്റത്തിന്റെ ഭാഗമായി എയർബേസിൽ കത്തോലിക്കാ ആചാര പ്രകാരമുള്ള ചടങ്ങുകളും നടത്തിയിരുന്നു. വിമാനങ്ങൾക്ക് മുന്നിൽ പ്രാർത്ഥന നടത്തിയ പുരോഹിതർ വിശുദ്ധജലം തളിച്ച് അനുഗ്രഹിക്കുകയും ചെയ്തു. വിമാനങ്ങൾ ഏറ്റെടുക്കുന്നതിനിടെ പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥരെയും പുരോഹിതർ അനുഗ്രഹിച്ചു. ഇതിനെതിരെ രാജ്യത്തുനിന്ന് ഒരു വിമർശനവും ഉയർന്നില്ല. മാത്രമല്ല രാജ്യത്തെ ടെലിവിഷൻ ചാനലുകൾ വമ്പിച്ച പ്രാധാന്യത്താേടെ ചടങ്ങുകൾ കാണിക്കുകയും ചെയ്തു.

rafale

ഇന്ത്യ വാങ്ങി, ശുക്രനുദിച്ചു

ഇന്ത്യയ്ക്ക് റഫാലുകളെ വില്‍ക്കാന്‍ സാധിച്ചതോടെ ഫ്രാന്‍സിന് നല്ല നാളുകളാണ് ഉണ്ടായിരിക്കുന്നത്. അവരുടെ ആയുധ ശേഖരത്തില്‍ ഒരു കാലത്ത് മങ്ങലേറ്റ് കിടന്നിരുന്ന റഫാലുകളെ കൊതിച്ച് നിരവധി രാജ്യങ്ങളാണ് ഇപ്പോള്‍ കാത്തുകിടക്കുന്നത്. ഫ്രഞ്ച് സേന ഉപയോഗിച്ച റഫാലുകള്‍ പോലും വാങ്ങാന്‍ രാജ്യങ്ങള്‍ തയ്യാറാവുകയാണ്.

ഇന്ത്യ റഫാലുകളെ സ്വന്തമാക്കിയതിന് പിന്നാലെ ഫ്രാന്‍സിന് മികച്ച ഓര്‍ഡറുകളാണ് ലഭിക്കുന്നത്. 19 ബില്യണ്‍ ഡോളറിന്റെ ആയുധ കരാറിലാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സും ഫ്രാന്‍സും അടുത്തിടെ ഒപ്പു വച്ചത്. ഇതിലൂടെ എണ്‍പത് പുത്തന്‍ റഫാലുകളെയാണ് യു എ ഇ ഫ്രാന്‍സിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

rajnath-new

റഫാലുകളെ യു എ ഇ വാങ്ങിയത് ഇന്ത്യയുടെ പാത പിന്തുടര്‍ന്നാണ്. റഫാലുകളുടെ സ്ഥിരതയും, കരുത്തുമാണ് ഇവിടെ യു എ ഇയെ ഇടപാടിലേക്ക് നയിച്ചത്. ദസ്സാള്‍ട്ട് ഏവിയേഷന്‍ മുന്‍പ് നിര്‍മ്മിച്ച മിറാഷ് 2000 യുദ്ധവിമാനങ്ങള്‍ യു എ ഇയുടെ ആയുധ ശേഖരത്തിലുണ്ട്. ഇന്ത്യയിലും ഈ അവസ്ഥ സമാനമായിരുന്നു. ഇന്ത്യയിലേക്കുള്ള റഫാലുകളുടെ നോണ്‍ സ്‌റ്റോപ് പറക്കലില്‍ ആകാശത്ത് വച്ച് എണ്ണ നിറയ്ക്കുന്നതിനും മറ്റുമായി സഹായം നല്‍കിയതും യു എ ഇയുടെ സൈനിക വിമാന ടാങ്കറുകളായിരുന്നു. 2011 മുതല്‍ റഫാലുകളെ സ്വന്തമാക്കുന്നതുമായി ബന്ധപ്പെട്ട് യു എ ഇ ഫ്രാന്‍സ് ചര്‍ച്ചകള്‍ നടക്കുകയാണ്. മറ്റൊരു ഗള്‍ഫ് രാഷ്ട്രമായ ഖത്തറും 36 റഫാലുകളെ ഫ്രാന്‍സില്‍ നിന്നും സ്വന്തമാക്കിയിരുന്നു.

യു എ ഇയുടെ ഭീമന്‍ കരാര്‍ ലഭിച്ചതോടെ ഫ്രഞ്ച് ആയുധ നിര്‍മ്മാണ കമ്പനിക്ക് 2031 അവസാനം വരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഊര്‍ജം ലഭിച്ചിരിക്കുന്നത്. ഈ കരാര്‍ ഫ്രാന്‍സിലെ 7,000 തൊഴിലവസരങ്ങളെ നേരിട്ട് പിന്തുണയ്ക്കുകയും ചെയ്യും. ഇന്ത്യയുമായുള്ള ഇടപാട് അന്തിമ ഘട്ടത്തില്‍ എത്തി നില്‍ക്കേ നിലവില്‍ ഗ്രീസ്, ഈജിപ്ത്, ക്രൊയേഷ്യ എന്നീ രാജ്യങ്ങളുമായിട്ടാണ് ഫ്രാന്‍സ് റഫാലിനായി കരാര്‍ ഏര്‍പ്പെട്ടിട്ടുള്ളത്.

വിവിധ രാജ്യങ്ങള്‍ക്ക് നല്‍കിയിട്ടുള്ള വാഗ്ദ്ധാനം പാലിക്കണമെങ്കില്‍ റഫാല്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കേണ്ട അവസ്ഥയിലാണ് കമ്പനി. യു എ ഇയുടെ ഓര്‍ഡര്‍ വന്നതോടെ വിമാനകമ്പനിയുടെ ഓഹരികള്‍ 9 ശതമാനത്തിലധികം ഉയര്‍ന്നിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PRIESTS BLESS RAFALE, GREECE, RAJNATH SINGH, SHASTRA PUJA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.