SignIn
Kerala Kaumudi Online
Friday, 26 April 2024 12.27 PM IST

തിരിച്ചുതല്ലുന്നതും സെമി കേഡറിന്റെ ഭാഗം, പ്രവര്‍ത്തകരുടെ ശരീരത്തില്‍ തൊട്ടാല്‍ കളിമാറുമെന്ന മുന്നറിയിപ്പുമായി കെ മുരളീധരന്‍ എംപി

congress-leader

തിരുവനന്തപുരം: കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റ സംഭവത്തിൽ പ്രതികരിച്ച് കെ മുരളീധരന്‍ എം പി. ആരെയും വെല്ലുവിളിക്കാം പക്ഷെ പ്രവർത്തകരുടെ ശരീരത്തില്‍ തൊട്ടാല്‍ കളിമാറുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശരീരത്തില്‍ തൊട്ടാല്‍ കളിമാറും. അത് എവിടെച്ചെന്ന് നില്‍ക്കുമെന്ന് പറയാന്‍ കഴിയില്ല. തല്ലുകൊള്ളുന്നതല്ല സെമികേഡർ. തിരിച്ച് രണ്ട് കൊടുക്കുന്നതും സെമി കേഡറിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജി പറഞ്ഞ ആശയത്തില്‍നിന്ന് ഞങ്ങള്‍ മാറിയിട്ടില്ല. ഇടത്തേ കവിളത്ത് അടിച്ചാല്‍ വലത്തേ കവിള്‍ കാണിച്ചുകൊടുക്കണമെന്നാണ് ഗാന്ധിജി പറഞ്ഞത്. അതിനുശേഷം അദ്ദേഹം പറഞ്ഞിട്ടില്ല. അതുകൊണ്ട് തല്ലുന്നവന് തിരിച്ച് രണ്ട് കൊടുക്കുകയേ നിവൃത്തിയുള്ളൂ. അത് പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പൊലീസിൽ നിന്ന് കോൺഗ്രസ് പ്രവർത്തകർക്ക് നീതി കിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.

കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന കെ റെയിൽ വിശദീകരണ യോഗത്തിലേക്ക് കടന്നുകയറി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയവർ ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തോട് പ്രതികരിച്ച് കെ മുരളീധരന്‍ എംപി രംഗത്തെത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K MURALEEDHARAN MP, KERALA CONGRESS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.