SignIn
Kerala Kaumudi Online
Friday, 26 April 2024 8.46 AM IST

മാരുതിക്ക് ലാഭം ₹1,011 കോടി

maruti

ന്യൂഡൽഹി: നടപ്പുവർഷത്തെ ഡിസംബർപാദത്തിൽ മാരുതി സുസുക്കി 1,011 കോടി രൂപ ലാഭം നേടി. മുൻവർഷത്തെ സമാനപാദത്തിലെ 1,941 കോടി രൂപയേക്കാൾ 48 ശതമാനം കുറവാണിത്. ചിപ്പ്ക്ഷാമം മൂലം ഉത്പാദനം കുറഞ്ഞതാണ് ലാഭക്കുറവിന് കാരണം. 4.30 ലക്ഷം വാഹനങ്ങൾ കഴിഞ്ഞപാദത്തിൽ മാരുതി വിറ്റഴിച്ചു. വിപണിയിൽ നല്ല ഡിമാൻഡുണ്ടെന്നും 2.40 ലക്ഷം ഉപഭോക്താക്കൾ ഡിസംബർപാദത്തിൽ ഓർഡർ നൽകി ഇഷ്‌ട മാരുതിവാഹനത്തിനായി കാത്തിരിക്കുകയാണെന്നും കമ്പനി വ്യക്തമാക്കി. 61,995 വാഹനങ്ങൾ കഴിഞ്ഞപാദത്തിൽ മാരുതി കയറ്റുമതി ചെയ്‌തു. ഇത് എക്കാലത്തെയും ഉയർന്ന മൂന്നാംപാദ നേട്ടമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, MARUTI, Q3 RESULTS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.