ആലപ്പുഴ: കേരള ജുഡിഷ്യൽ സർവീസ് പരീക്ഷയിൽ ജെ.സാറാ ഫാത്തിമ ഒന്നാംറാങ്ക് നേടി. ആലപ്പുഴ സ്റ്റേഡിയം വാർഡ് വലിയപുരയ്ക്കൽ ഡോ.ജിഹാനുദ്ദീന്റെയും (ഫാത്തിമ ഡെന്റൽ ക്ലിനിക് ) ലൈലാബീവിയുടെയും മകളാണ്. കൊവിഡ് കാലത്തെ ഓൺലൈൻ പരിശീലനത്തിനൊപ്പം വീട്ടിലിരുന്ന് പഠനരീതികൾ ക്രമീകരിച്ചാണ് മുൻസിഫ്-മജിസ്ട്രേട്ട് കോടതികളിലെ നിയമനത്തിനായുള്ള പരീക്ഷയ്ക്ക് തയ്യാറെടുത്തതെന്ന് സാറാ ഫാത്തിമ പറഞ്ഞു. സഹോദരൻ: ഫക്രുദ്ദീൻ ( എം.ടെക് വിദ്യാർത്ഥി, സി.ഇ.ടി).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |