SignIn
Kerala Kaumudi Online
Sunday, 08 September 2024 10.43 PM IST

കടൽമത്സ്യത്തിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് പൊലീസ്, വിചിത്രമായ സംഭവം വിശാഖപട്ടണത്ത് 

Increase Font Size Decrease Font Size Print Page
fish

വിശാഖപട്ടണം : മത്സ്യത്തൊഴിലാളിയെ കൊലപ്പെടുത്തിയ കുറ്റത്തിന് കടൽമത്സ്യത്തിനെതിരെ കേസെടുത്ത് വിശാഖപട്ടണം പൊലീസ്. പരവാഡ പൊലീസാണ് വിചിത്രമായ കേസ് രജിസ്റ്റർ ചെയ്തത്. മത്സ്യത്തൊഴിലാളിയായ ജോഗണ്ണയെ മീൻപിടിത്തത്തിനിടെ മത്സ്യം ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ രക്തം വാർന്ന് ജോഗണ്ണ മരണപ്പെട്ടു. ഇദ്ദേഹത്തിനൊപ്പം കടലിൽ മത്സ്യബന്ധനത്തിന് പോയവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

നീണ്ട കൂർത്ത കൊമ്പുള്ള ബ്ലാക്ക് മാർലിൻ എന്ന വിഭാഗത്തിലെ മത്സ്യമാണ് ജോഗണ്ണയെ ആക്രമിച്ചത്. കഴിഞ്ഞ ബുധനാഴ്ച വിശാഖപട്ടണം തീരത്തെ പരവാഡ മേഖലയിൽ ജോഗണ്ണ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് സംഭവം. മുത്യാലമ്മ പാലം സ്വദേശികളായ അഞ്ചംഗ മത്സ്യത്തൊഴിലാളി സംഘമാണ് ജോഗണ്ണയ്‌ക്കൊപ്പം കടലിൽ പോയത്. ഇടയ്ക്ക് ജോഗണ്ണ വെള്ളത്തിലിറങ്ങിയപ്പോഴാണ് മത്സ്യം ആക്രമിച്ചത്. അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 174 വകുപ്പ് പ്രകാരമാണ് മത്സ്യത്തിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: FISH, MURDER CHARGE, POLICE CASE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.