ന്യൂഡൽഹി: കേരളത്തിലെ മത്സ്യബന്ധന മേഖലയിൽ അടിസ്ഥാന സൗകര്യങ്ങളും തൊഴിലവസരങ്ങളും ലക്ഷ്യമിട്ട് 287.22 കോടി രൂപയുടെ അഞ്ചു പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടു.
പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജനയിൽ 126.22 കോടിയുടെ നാല് പദ്ധതികളും ഫിഷറീസ് ആൻഡ് അക്വാകൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ഫണ്ടിൽ 161 കോടിയുടെ ഫിഷിംഗ് ഹാർബറും ഉൾപ്പെടുന്നു. നിർമ്മാണം ആരംഭിച്ച പദ്ധതികളാണിവ.
ഇതടക്കം വിവിധ സംസ്ഥാനങ്ങളിലെ 77,000 കോടിയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി മഹാരാഷ്ട്രയിലെ പാൽഘറിൽ വീഡിയോകോൺഫറൻസ് ചടങ്ങിൽ നടത്തി. നേരിട്ട് 1,47,522 പുതിയ തൊഴിലും രണ്ടുലക്ഷത്തിലേറെ അനുബന്ധ തൊഴിലും സൃഷ്ടിക്കപ്പെടും.
ചടങ്ങിൽ മഹാരാഷ്ട്ര ഗവർണർ സി.പി രാധാകൃഷ്ണൻ, മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപ മുഖ്യമന്ത്രി അജിത് പവാർ, കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ, കേന്ദ്രമന്ത്രിമാരായ സർബാനന്ദ് സോനോവാൾ, രാജീവ് രഞ്ജൻ സിംഗ്, എസ്.പി. സിംഗ് ബാഗേൽ തുടങ്ങിയവർ പങ്കെടുത്തു.
കാസർഗോഡ് ഫിഷിംഗ് ഹാർബർ വികസനം
70.53 കോടി
30,000 മത്സ്യത്തൊഴിലാളികൾക്ക് പ്രയോജനം
42.30 കോടി കേന്ദ്രവിഹിതം
10.58 കോടി കൈമാറി.
18 മാസത്തിൽ പൂർത്തിയാകും.
പൊന്നാനി ഹാർബർ നവീകരണം
18.73 കോടി
44,572 മത്സ്യത്തൊഴിലാളികൾക്ക് പ്രയോജനം
11.23 കോടി കേന്ദ്രവിഹിതം
2.8 കോടി കൈമാറി.
കോഴിക്കോട് പുതിയാപ്പ ഹാർബർ നവീകരണം
16.06 കോടി
24500 മത്സ്യത്തൊഴിലാളികൾക്ക് പ്രയോജനം
9.63 കോടി കേന്ദ്രവിഹിതം
2.4 കോടി രൂപ കൈമാറി
18 മാസത്തിൽ പൂർത്തിയാകും.
കൊയിലാണ്ടി ഹാർബർ നവീകരണം
20.90 കോടി
20,400 മത്സ്യത്തൊഴിലാളികൾക്ക് പ്രയോജനം,
12.54 കോടി കേന്ദ്രവിഹിതം
3.13 കോടി കൈമാറി
18 മാസത്തിൽ പൂർത്തിയാകും.
ആലപ്പുഴ അർത്തുങ്കൽ ഹാർബർ വികസനം
161.00 കോടി
27,680 മത്സ്യത്തൊഴിലാളികൾക്ക് പ്രയോജനം
150 കോടി നബാർഡ് വായ്‌പ
9,525 ടൺ മൽസ്യം ഒരു വർഷം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |