SignIn
Kerala Kaumudi Online
Thursday, 19 September 2024 3.48 AM IST

കോൺഗ്രസിൽ വീണ്ടും കലാപം: പുനസംഘടന നിറുത്തിവയ‌്‌ക്കണമെന്ന് ഹൈക്കമാൻഡ്, അതൃപ്തി ആർക്കെന്ന് വ്യക്തമാക്കണമെന്ന് കെ സുധാകരൻ

Increase Font Size Decrease Font Size Print Page
kpcc

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ വീണ്ടും അസ്വാരസ്യം ശക്തമാകുന്നു. കോൺഗ്രസ് പുനസംഘടനയുമായി ബന്ധപ്പെട്ട നടപടികളിൽ അപാകതയുണ്ടെന്ന് കാണിച്ച് എംപിമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പുനസംഘടന നിറുത്തിവയ‌്ക്കാൻ ജനറൽ സെക്രട്ടറി താരിഖ് അൻവർ നിർ‌ദേശം നൽകി. എംപിമാരുടെ പരാതികൾ കിട്ടിയിട്ടുണ്ടെന്നും അടിയന്തരമായി പുനസംഘടന നിറുത്തി വയ്‌ക്കണമെന്നുമാണ് താരിഖ് അൻവർ കെപിസിസി നേതൃത്വത്തിന് നിർദേശം നൽകിയിരിക്കുന്നത്.

എന്നാൽ ഇക്കാര്യത്തിൽ കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരന് കടുത്ത അതൃപ്‌തിയുണ്ടെന്നാണ് സൂചന. പുനസംഘടനയിൽ ആർക്കാണ് അതൃപ്‌തിയുള്ളതെന്ന് വ്യക്തമാക്കണമെന്ന് കാണിച്ച് സുധാകരൻ ഹൈക്കമാൻഡിന് പരാതി നൽകിയിട്ടുണ്ടെന്നാണ് വിവരം.

എല്ലാവിഭാഗം ആളുകളുമായും ചർച്ച നടത്തിക്കഴിഞ്ഞതാണ്. അതുകൊണ്ടുതന്നെ പരാതിക്ക് പിന്നിൽ മറ്റെന്തെങ്കിലും ഉദ്ദേശമുണ്ടോയെന്ന് പരിശോധിക്കണമെന്നും സുധാകരൻ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിൽ പുതിയ ചേരികൾ രൂപപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തിന് ഈ പശ്ചാത്തലം ബലമേകുന്നുണ്ട്. ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് സുധാകരൻ-ചെന്നിത്തല, വിഡി സതീശൻ- കെസി വേണുഗാപാൽ എന്നിങ്ങനെ രണ്ട് അച്ചുതണ്ടുകൾ സംസ്ഥാനത്ത് രൂപപ്പെട്ടിട്ടുണ്ടെന്ന് അണികളും വിശ്വസിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CONGRESS, KERALA, SUDHAKARAN, TARIQ ANWAR, K SUDHAKARAN, VD SATHEESAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.