കോട്ടയം: സി.പി.എം സംസ്ഥാന സമ്മേളന വേദിയിൽ സാമൂഹ്യ പരിഷ്കർത്താക്കളുടെ ചിത്രങ്ങളുടെ കൂട്ടത്തിൽ നിന്ന് മന്നത്ത് പദ്മനാഭനെ ഒഴിവാക്കിയതിനെതിരെ എൻ.എസ്.എസ്. രാഷ്ട്രീയ പാർട്ടികൾ മന്നത്തിന്റെ ചിത്രം ഉയർത്തിപ്പിടിക്കുകയും ചിലപ്പോൾ മാറ്റിവയ്ക്കുകയും ചെയ്യുന്നത് താത്ക്കാലിക രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. ഇത് സമുദായവും സമൂഹവും തിരിച്ചറിയുന്നുണ്ടെന്ന് മനസിലാക്കണം. മന്നംസമാധിദിനത്തിൽ സി.പി.എം. മുഖപത്രത്തിൽ മന്നത്തുപദ്മനാഭനെക്കുറിച്ച് നല്കിയ ലേഖനത്തിൽ മന്നത്തിന്റെ ഐതിഹാസികപോരാട്ടങ്ങൾ ഓർമ്മിക്കുകയും എന്നാൽ, വിമോചനസമരക്കാരുടെ ചതിക്കുഴിയിൽ പെട്ടുപോയെന്ന് വിശദീകരിക്കുകയും ചെയ്യുന്നു. ഇതാവാം സാമൂഹ്യപരിഷ്കർത്താക്കളുടെ കൂട്ടത്തിൽനിന്ന് മന്നത്തെ ഒഴിവാക്കിയതിനു പിന്നിലെന്ന് സുകുമാരൻ നായർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |