തിരുവനന്തപുരം: വർത്തമാന കാലത്ത് നവ മാദ്ധ്യമങ്ങൾ ചെലുത്തുന്ന സ്വാധീനം വലുതാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന യംഗ് ഇന്ത്യ ന്യൂസ് ഓൺലൈൻ പോർട്ടൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇങ്ങനെയൊരു ഓൺലൈൻ പോർട്ടൽ തുടങ്ങാനുള്ള തീരുമാനം സുപ്രധാനമാണ്. യുവത്വം നവമാദ്ധ്യമരംഗത്ത് സജീവമായ സമയമാണിത്. പരമ്പരാഗത രീതികൾ വിട്ട് മൊബൈൽ ജേർണലിസമുൾപ്പെടെയുള്ള നൂതന മാദ്ധ്യമ രീതിയാണ് ഇപ്പോൾ അവലംബിക്കുന്നത്. ജോയിന്റ് കൗൺസിൽ ഹാളിൽ നടന്ന പരിപാടിയിൽ എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ടി.ടി ജിസ്മോൻ സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി, ആർ. അജയൻ, എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് ആദർശ് കൃഷ്ണ, സെക്രട്ടറി അഡ്വ. ആർ.എസ് ജയൻ, യംഗ് ഇന്ത്യ ന്യൂസ് സബ് എഡിറ്റർ വീണാ രാജ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |