ചെന്നൈ:അമേരിക്കൻ പഠനങ്ങളെക്കുറിച്ച് ദക്ഷിണേഷ്യയിൽ ഏറ്റവുംകൂടുതൽ ശേഖരമുള്ള അമേരിക്കൻ സെന്റർ പൊതുജനങ്ങൾക്കായി വീണ്ടും തുറന്നുനൽകി. ചെന്നൈ ജെമിനി സർക്കിളിലെ യു.എസ് കോൺസുലേറ്റ് ജനറൽ, 220 അണ്ണാശാലയുടെ സമീപമാണ് അമേരിക്കൻ സെന്റർ. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 10 നും വൈകിട്ട് 4.00 നും ഇടയിലാണ് സന്ദർശകസമയം. സന്ദർശകർക്ക് അവരുടെ സ്ലോട്ടുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. 15വയസിന് മുകളിലുള്ള, വാക്സിനേഷൻ പൂർത്തിയാക്കിയവർക്കാണ് പ്രവേശനം. സന്ദർശകർ https://www.surveymonkey.com/r/BQRGZC2 എന്ന വെബ്സൈറ്റിൽ ലഭ്യമായ ഒരു ഫോം പൂരിപ്പിക്കണം. അനുമതി തേടാനായി https://in.usembassy.gov/education-culture/american-spaces/american-space- chennai/ എന്ന ലിങ്കിൽ കയറണം. വീണ്ടും സന്ദർശകരെ അമേരിക്കൻ സെന്ററിലേക്ക് സ്വാഗതംചെയ്യുന്നതായി ചെന്നൈയിലെ യു.എസ് കോൺസുൽ ജനറൽ ജൂഡിത്ത റാവിൻ പറഞ്ഞു. കൊവിഡ് മഹാമാരി കാരണം 2020 മാർച്ച് മുതൽ അമേരിക്കൻ സെന്റർ പൊതുജനങ്ങൾക്കായി അടച്ചിരിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |