തിരുവനന്തപുരം: നാഷണൽ കോ ഓപ്പറേറ്റീവ് ഡെവലപ്മെന്റ് കോർപറേഷന്റെ പുരസ്കാരങ്ങൾ മന്ത്രി വി.എൻ. വാസവൻ വിതരണം ചെയ്തു. പ്രാഥമിക സഹകരണസംഘം വിഭാഗത്തിൽ മികച്ച സംഘത്തിനുള്ള പുരസ്കാരം കതിരൂർ സർവീസ് കോ ഓപ്പറേറ്റീവ് ബാങ്കിന് നൽകി. മെരിറ്റ് അവാർഡ് വാരപ്പള്ളി സർവ്വീസ് കോഓപ്പറേറ്റീവ് ബാങ്കിനും പ്രാഥമിക വനിതാ സംഘങ്ങളുടെ വിഭാഗത്തിൽ ചക്കിട്ടപ്പാറ വനിതാ സംഘത്തിനും നെല്ലിമൂട് വനിതാ സർവ്വീസ് സംഘത്തിനും മന്ത്രി പുരസ്കാരം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |