SignIn
Kerala Kaumudi Online
Thursday, 19 September 2024 1.09 AM IST

തിടുക്കം വേണ്ട, മാസ്ക് മാറ്റാൻ സമയമായില്ല

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം : കൊവിഡ് വ്യാപനത്തെത്തുടർന്ന് ഉപയോഗിച്ച് തുടങ്ങിയ മാസ്ക് മാറ്റാൻ സമയമായിട്ടില്ലെന്നും അതിന് കേന്ദ്രനിർദ്ദേശം വേണമെന്നും ചീഫ് സെക്രട്ടറി വി.പി.ജോയ് പറഞ്ഞു. കൊവിഡ് വ്യാപനം കുറഞ്ഞതിന് അനുസരിച്ചുള്ള ഇളവ് നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാസ്‌ക് മാറ്റാൻ തിടുക്കം വേണ്ടെന്ന് കൊവിഡ് സംസ്ഥാന വിദഗ്ദ്ധസമിതി അദ്ധ്യക്ഷൻ ഡോ.ബി.ഇക്ബാലും പ്രതികരിച്ചു. രണ്ട് ദിവസം മുമ്പ് ആയിരത്തിൽ താഴെയായ പ്രതിദിന കൊവിഡ് രോഗികൾ ഇന്നലെ വീണ്ടും ആയിരം കടന്നു. കൊവിഡ് പഠിപ്പിച്ച നല്ല ശീലങ്ങളിലൊന്നാണ് മാസ്‌ക് ധാരണം. മാസ‌്ക് ധരിക്കുന്നതിനാൽ മറ്റ് ആരോഗ്യ പ്രശ്നങ്ങളുണ്ടാകില്ല. പലരോഗങ്ങളിൽ നിന്നും സംരക്ഷണവും ലഭിക്കും. അതിനാൽ ഇത് വേഗത്തിലെടുക്കേണ്ട തീരുമാനമല്ലെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MASK
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.