തിരുവനന്തപുരം: ജൽജീവൻ മിഷന്റെ കീഴിലുള്ള ജലവിതരണ പദ്ധതികൾ പൂർത്തിയാവാൻ രണ്ടുവർഷമെടുക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ പറഞ്ഞു. നിലവിലെ കണക്ഷനുകളേക്കാൾ നാലിരട്ടി കണക്ഷനുകളാണ് രണ്ടുവർഷം കൊണ്ട് നൽകുന്നത്. കടുത്ത കുടിവെള്ള ക്ഷാമവുമുണ്ട്. മിഷന്റെ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ ഇന്ന് വൈകിട്ട് ആറിന് എം.എൽ.എമാരുടെ യോഗം ചേരുമെന്നും പി.പി.ചിത്തരഞ്ജന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |