SignIn
Kerala Kaumudi Online
Thursday, 19 September 2024 4.11 PM IST

നെല്ല് സംഭരണം: ഹാൻഡിലിംഗ് ചാർജ് കൂട്ടുമെന്ന് ധനമന്ത്രി

Increase Font Size Decrease Font Size Print Page
balagopal

തിരുവനന്തപുരം: നെല്ല് സംഭരണത്തിന്റെ ഹാൻഡിലിംഗ് ചാർജ് കൂട്ടുന്നതു സംബന്ധിച്ച് ഭക്ഷ്യ മന്ത്രിയുമായി ആലോചിച്ച് നടപടിയെടുക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. കാർഷിക മൂല്യവർദ്ധിത ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട് സമാഹരിക്കുന്ന തുക കാർഷിക ക്ഷേമ നിയമം അനുസരിച്ച് വിനിയോഗിക്കും. യുക്രെയിനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികൾക്ക് ആവശ്യമായ സഹായവും സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ളവ ലഭ്യമാക്കാനും ശ്രമിക്കും. അന്തിമ ഉപധനാഭ്യർത്ഥന, വിവിധ വർഷങ്ങളിലെ അധിക ധനാഭ്യർത്ഥനകൾ സംബന്ധിച്ച ചർച്ചകൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

ബഡ്ജറ്റിൽ അനുവദിച്ച തുക ഉപയോഗിക്കാതെ പാഴാക്കിയിട്ടില്ല. പ്രഖ്യാപനങ്ങളും ഉറപ്പുകളും പൂർണമായി നടപ്പാക്കി.
കൊവിഡ് വാക്സിൻ ഗവേഷണത്തിനായി അനുവദിച്ച തുക അതിനുള്ള അടിസ്ഥാന സൗകര്യവികസനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്കായി വിനിയോഗിച്ചു. വിവിധ വാക്സിനുകൾ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്.
വ്യാപാരികൾക്ക് കൊവിഡ് കാലത്ത് കുറഞ്ഞ പലിശയിൽ വായ്പാ സഹായത്തിനായി നൽകിയ തുക പൂർണമായി വിനിയോഗിക്കാൻ ശ്രമിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BALAGOPAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.