SignIn
Kerala Kaumudi Online
Thursday, 19 September 2024 4.13 AM IST

കെ-റെയിൽ : ആശങ്കകളും സംശയങ്ങളും പാർട്ടി ഇടപെട്ട് തീർക്കണം

Increase Font Size Decrease Font Size Print Page

k-rail

തിരുവനന്തപുരം :കെ-റെയിൽ പോലുള്ള വൻകിട പ്രോജക്ടുകൾക്കെതിരായ രാഷ്ട്രീയ കുത്തിത്തിരിപ്പുകളെ നേരിടുന്നതിനൊപ്പം ,ജനങ്ങളുടെ ആശങ്കകളും സംശയങ്ങളും ദൂരീകരിക്കാനുള്ള വിദ്യാഭ്യാസവും പ്രചരണവും പാർട്ടി ഏറ്റെടുക്കണമെന്നും സി.പി.എമ്മിന്റെ വികസന നയരേഖ. ബഹുജനങ്ങളെ വിശ്വാസത്തിലെടുത്തല്ലാതെ ഒരു പദ്ധതിയും വിജയകരമായി നടപ്പാക്കാനാവില്ലെന്നും നയരേഖയിൽ പറയുന്നു. കൊച്ചിയിൽ ചേർന്ന പാർട്ടി സംസ്ഥാന സമ്മേളനം അംഗീകരിച്ച നയരേഖ ഇന്നലെ പ്രസിദ്ധീകരിച്ചു..

പൊതുമേഖലാസ്ഥാപനങ്ങൾ കാര്യക്ഷമമായും ലാഭകരമായും നടത്തുന്നതിന് തൊഴിലാളികളെ അണിനിരത്താൻ ട്രേഡ് യൂണിയനുകൾക്ക് സാധിക്കണം.. തദ്ദേശസ്ഥാപനങ്ങൾക്ക് ലഭിക്കുന്ന വൻതോതിലുള്ള ഫണ്ട് അഴിമതിരഹിതമായി ഉപയോഗപ്പെടുത്തണം.

പ്രതിപക്ഷ തദ്ദേശ സ്ഥാപനങ്ങൾക്ക്
മാർഗദർശനം നൽകണം
പ്രതിപക്ഷ നിയന്ത്രണത്തിലുള്ള സംസ്ഥാനത്തെ നാല്പത് ശതമാനത്തിലേറെ തദ്ദേശ സ്ഥാപനങ്ങൾക്ക് മേൽ ജനാധിപത്യപരമായ സമ്മർദ്ദം ചെലുത്താനും, ക്രിയാത്മക മാർഗദർശനം നൽകാനുമുതകുന്ന രീതിയിലാവണം പാർട്ടി നിയന്ത്രണത്തിലുള്ള തദ്ദേശസ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടത്. വർഗ ബഹുജന സംഘടനകളെ ആസൂത്രണ-നിർവഹണ പ്രവർത്തനങ്ങളിൽ സജീവമാക്കി ജനപങ്കാളിത്തമുറപ്പാക്കണം. സുതാര്യവും അഴിമതിരഹിതവുമെന്ന് ഉറപ്പാക്കണം. മാനിഫെസ്റ്റോയിൽ പറഞ്ഞ കാര്യങ്ങൾ സമയബന്ധിതമായി നടപ്പാക്കണം. ഇതിനെല്ലാം ഫ്രാക്‌ഷനുകളും സബ്കമ്മിറ്റികളും നേതൃത്വം നൽകണം.

. സെപ്റ്റിക് ടാങ്കുകളിൽ നിന്ന് മാലിന്യം നദികളിലൊഴുക്കുന്നത് തടയാൻ ഓരോ മണ്ഡലത്തിലും സ്വീവേജ് പ്ലാന്റ് വേണം. നാടിന്റെ പൊതു അഭിപ്രായം ഇക്കാര്യത്തിലുയരാൻ സർവകക്ഷിയോഗം ചേരണം. നഗരസഭകളിലെ പ്രധാനകേന്ദ്രങ്ങളിൽ ബി.ഒ.ടി അടിസ്ഥാനത്തിൽ മാലിന്യസംസ്കരണ കേന്ദ്രങ്ങളുണ്ടാക്കണം. മെഡിക്കൽ മാലിന്യ സംസ്കരണകേന്ദ്രം ഓരോ ജില്ലയിലുമുണ്ടാക്കണം.

മറ്റ് നിർദ്ദേശങ്ങൾ

₹പശ്ചാത്തല സൗകര്യ വികസനത്തിലെ രാഷ്ട്രീയ എതിർപ്പുകളെ പ്രതിരോധിക്കണം. അവ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള ഇടപെടൽ സർക്കാർ ഭാഗത്ത് നിന്നുണ്ടാവണം.

₹എൻ.ആർ.ഐ നിക്ഷേപം കേരള ബാങ്കിലേക്ക് സ്വീകരിക്കാനുള്ള അംഗീകാരം ആർ.ബി.ഐയിൽ നിന്ന് ലഭിക്കാൻ ഇടപെടലുണ്ടാവണം.

₹സഹകരണ ആശുപത്രികൾക്ക് പ്രത്യേക നിയമത്തിന് സാദ്ധ്യതകൾ പരിശോധിക്കണം.

₹സ്ത്രീകളുടെ തൊഴിലില്ലായ്മ പരിഹരിക്കാൻ വിവിധ പദ്ധതികൾക്ക് കൂടുതൽ പ്രാധാന്യം വേണം. സ്ത്രീസുരക്ഷാനിയമങ്ങളെ സംബന്ധിച്ച അവബോധത്തിന് വാർഡ്തലങ്ങളിൽ ക്രമീകരണം വേണം.

₹ വിവിധ വകുപ്പുകളിൽ തുല്യമായ ജോലിഭാരം എല്ലാ ജീവനക്കാർക്കുമുണ്ടാവണം. സെക്രട്ടേറിയറ്റിലെ മാതൃക മറ്റിടങ്ങളിലും വേണം. ഓഫീസുകൾ വൃത്തിയായി സൂക്ഷിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: K RAIL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.