തിരുവനന്തപുരം: സി.പി.എം 23-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി കണ്ണൂരിലെ ഇ.കെ. നായനാർ അക്കാഡമിയിൽ ഒരുക്കുന്ന പ്രത്യേക പ്രതിനിധി സമ്മേളന ഹാളിന് നായനാർ നഗറെന്ന് പേരിട്ടു. നായനാർ മ്യൂസിയം ഏപ്രിൽ 5ന് തുറക്കും.
കണ്ണൂർ സ്റ്റേഡിയം കോർണറിലെ പൊതുസമ്മേളന നഗരി എ.കെ.ജി നഗർ ആയിരിക്കും. സെമിനാറുകൾ നടക്കുന്ന വേദി സി.എച്ച്. കണാരൻ നഗറും ചരിത്രപ്രദർശന വേദി കെ. വരദരാജൻ നഗറും പുസ്തകോത്സവ വേദി നിരുപംസെൻ നഗറുമായിരിക്കും. മീഡിയ സെന്റർ ചടയൻഗോവിന്ദൻ നഗർ ആയിരിക്കും.
പൊതുസമ്മേളന നഗരിയിൽ ഏപ്രിൽ 5ന് വൈകിട്ട് 5ന് സ്വാഗതസംഘം ചെയർമാനായ പി.ബി അംഗം പിണറായി വിജയൻ പതാക ഉയർത്തും. കൊടിമര ജാഥ കയ്യൂരിൽ ഏപ്രിൽ 5ന് രാവിലെ കേന്ദ്രകമ്മിറ്റിയംഗം പി. കരുണാകരനും പതാകജാഥ വയലാറിൽ ഏപ്രിൽ 1ന് രാവിലെ 8ന് പി.ബി അംഗം എം.എ. ബേബിയും ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |