കണ്ണൂർ:കണ്ണൂർ വി.സി നിയമനം സർക്കാരിന്റെ നിർബന്ധത്തിന് വഴങ്ങിയെന്ന് ഏറ്റുപറഞ്ഞ
ഗവർണർ ആരിഫ് ഖാൻ നട്ടെല്ലുണ്ടെങ്കിൽ ചെയ്തത് തെറ്റാണെന്ന് സമ്മതിച്ച് തിരുത്തണമായിരുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. കണ്ണൂർ റോയൽ ഒമേർസിൽ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇത്രയും നാണം കെട്ട ഒരു ഗവർണറെ കേരളം മുമ്പ് കണ്ടിട്ടില്ല. ആ പദവിയിൽ ഇരിക്കാൻ എന്ത് അർഹതയാണ് അദ്ദേഹത്തിനുള്ളത്. അദ്ധ്യാപനം നടത്താനുള്ള സാഹചര്യം പോലും സർവകലാശാലകളിൽ നിഷേധിക്കപ്പെടുന്നു. കലാശാലകൾ രാഷ്ട്രീയത്തിനതീതമാവണം.
കാമ്പസുകളിൽ രാഷ്ട്രീയത്തിന്റെ വിലങ്ങുകൾ ഭേദിക്കാൻ അദ്ധ്യാപകസംഘടനകൾക്ക് കഴിയണം. ഇതിനായി കോൺഗ്രസ് ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു .
സംസ്ഥാന പ്രസിഡന്റ് ഡോ.യു.അബ്ദുൽസലാം അദ്ധ്യക്ഷനായി. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.സിദ്ദിഖ് ,ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, ഡി.സി.സി പ്രസിഡന്റ് അഡ്വക്കറ്റ് മാർട്ടിൻ ജോർജ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |